24.7 C
Kottayam
Monday, June 8, 2026

കുറേക്കാലമായി മൂടിവച്ചിരുന്ന സത്യം’; ‘കാപ്പ’ ലോഞ്ചിംഗ് വേദിയില്‍ ചിരിയുണര്‍ത്തി ശ്രീനിവാസന്‍

Must read

തിരിച്ചുവരവിന്‍റെ പാതയിലാണ് ശ്രീനിവാസന്‍. ചില വേദികളിലെ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തെ സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയും ചെയ്‍തിരുന്നു. നിലവില്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നുമുണ്ട് അദ്ദേഹം. ഇപ്പോഴിതാ മറ്റൊരു വേദിയിലെ ശ്രീനിവാസന്‍റെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് വേദിയിലാണ് സ്വതസിദ്ധമായ നര്‍മ്മത്തോടെ ശ്രീനിവാസന്‍ എത്തിയത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മിക്കുന്ന ചിത്രമായതിനാല്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ചടങ്ങിന് എത്തിയിരുന്നു. നിറഞ്ഞ കൈയടികളോടെയും ചിരിയോടെയുമാണ് സഹപ്രവര്‍ത്തകര്‍ ശ്രീനിയുടെ വാക്കുകള്‍ സ്വീകരിച്ചത്.

വേറെയാരും പറയാന്‍ ഇല്ലാത്തതുകൊണ്ട് കുറേക്കാലമായി മൂടിവച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയുകയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ തിരക്കഥാകൃത്ത് ഞാനാണ്. ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയ ആളും ഞാന്‍ തന്നെയാണ്. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ എഴുതിയ ആളും ഞാന്‍ തന്നെയാണ്. 

ശരിക്ക് പറഞ്ഞാല്‍ അത്യാവശ്യം നല്ല നിലവാരമുള്ള കുറേ രോ​ഗങ്ങള്‍ ഉള്ള മനുഷ്യരോട് തോന്നുന്ന കാരുണ്യം കൊണ്ടാണ് എന്നെ ഇവര്‍ വിളിച്ചത്. ഞാന്‍ കുറച്ച് കാലമായിട്ട് അഭിനയിക്കാറില്ല. ഫാസിലിനെ കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി (സദസ്സിലുള്ള സംവിധായകന്‍ ഫാസിലിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്). എന്നെ കാണാത്തതുകൊണ്ടാണോ അദ്ദേഹം എന്നെ വച്ച് സിനിമ എടുക്കാത്തതെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഞാനിപ്പോള്‍ സംഭാഷണമൊക്കെ പറയാന്‍ തുടങ്ങി. ഒരു സിനിമയില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. അടുത്ത സിനിമയില്‍ ഞാന്‍ എന്തായാലും അഭിനയിക്കാം. 

- Advertisement -

കുറേക്കാലമായി കാണാന്‍ സാധിക്കാതിരുന്ന ആളുകളെ കാണാന്‍ കഴിഞ്ഞത് ഒരു ഭാ​ഗ്യമാണ്. ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതയും അതു തന്നെയാണ്. ഇങ്ങോട്ട് കാണിച്ച കാരുണ്യം ഇതുപോലെയുള്ള സംഘടനകള്‍ക്ക് ഉണ്ടായിരിക്കേണ്ട ഒരു ​ഗുണമാണ്. ഇങ്ങനെയൊരു സംഘടന ഉണ്ടാക്കിയതു തന്നെ സഹപ്രവര്‍ത്തകരോടുള്ള കാരുണ്യം കൊണ്ടാണ്. ഷാജി കൈലാസ് ഒരു സിനിമ ഇവര്‍ക്കു വേണ്ടി സംവിധാനം ചെയ്തത് ആ കാരുണ്യം അദ്ദേഹത്തിന് ഉള്ളതുകൊണ്ടാണ്. ഈ കാരുണ്യം തുടര്‍ന്നും എപ്പോഴും ഉണ്ടാവട്ടെ എന്ന് ഞാന്‍ ആ​ഗ്രഹിക്കുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week