30.6 C
Kottayam
Friday, May 10, 2024

സാമ്പത്തിക പ്രതിസന്ധി: വിമാനങ്ങൾ വില്ക്കുന്നു, ശമ്പളത്തിനായി നോട്ടുകൾ അച്ചടിയ്ക്കും, മാന്ദ്യത്തിൽ നിന്ന് കരകയറാൻ ശ്രീലങ്ക

Must read

കൊളംബോ: കടുത്ത സാമ്ബത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ വിമാനങ്ങള്‍ വില്‍ക്കാനൊരുങ്ങി ശ്രീലങ്കന്‍ സര്‍ക്കാര്‍.

സര്‍ക്കാര്‍ അധീനതയിലുള്ള ശ്രീലങ്കന്‍ എയര്‍ലെെന്‍സ് സ്വകാര്യ കമ്ബനികള്‍ക്ക് വില്‍ക്കാനാണ് റനില്‍ വിക്രമസിം​ഗെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തിന്റെ ധനസ്ഥിതി സുസ്ഥിരപ്പെടുത്തുന്നതിന്റെ ഭാ​ഗമായി കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ച്‌ ശമ്ബളം നല്‍കാനും അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

വിദേശത്ത് നിന്നുള്ള കടത്തിനുമേല്‍ കുടിശ്ശികയിനത്തില്‍ മാത്രമായി 124 ദശലക്ഷം ഡോളര്‍ 2021 മാര്‍ച്ചില്‍ മാത്രം നഷ്ടപ്പെട്ടതായി അദ്ദേഹം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വിമാനത്തില്‍ കാലുകുത്താത്ത പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ ഈ നഷ്ടം സഹിക്കേണ്ടിവരില്ല എന്ന് പറഞ്ഞാണ് വിക്രമസിം​ഗെ എയര്‍ലെെന്‍ വില്‍പന നടത്തുന്നതിനെക്കുറിച്ചുള്ള തീരുമാനം അറിയിച്ചത്.

ശ്രീലങ്കയുടെ കറന്‍സിയെ സമ്മര്‍ദത്തിലാക്കുമെന്ന് അറിയാമെങ്കിലും കൂടുതല്‍ പണം അച്ചടിച്ച്‌ ശമ്ബളം നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും വിക്രമസിം​ഗെ അറിയിച്ചു. ഒരുദിവസത്തെ ആവശ്യത്തിനുള്ള പെട്രോള്‍ സ്റ്റോക്ക് മാത്രമെ രാജ്യത്തിന്റെ കയ്യിലുള്ളുവെന്ന് പറഞ്ഞ അദ്ദേഹം ശ്രീലങ്കന്‍ തീരത്ത് അടുക്കുന്ന മൂന്ന് കപ്പല്‍ ക്രൂഡ് ഓയിലിന് വില നല്‍കുന്നതിനായി ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അറിയിച്ചു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തത്തോടുകൂടി ഒരു ദേശീയ അസംബ്ലിയോ, രാഷ്ട്രീയ കൂട്ടായ്മയോ സംഘടിപ്പിച്ച്‌ നിലവിലെ പ്രതിസന്ധിക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടമാണ് വരാനിരിക്കുന്ന മാസങ്ങളെന്നും വിക്രമസിം​ഗെ മുന്നറിയിപ്പും നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week