കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയ മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി; വ്യാപക തിരച്ചിൽ

കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയ മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി; വ്യാപക തിരച്ചിൽ

മൈസൂരു: പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി. പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകൾ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ.

ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ വൈകീട്ട് 5.30-ഓടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും വനം ജീവനക്കാരും പോലീസും ബുധനാഴ്ച പുലർച്ചെവരെ തിരച്ചിൽനടത്തി. പുലർച്ചെ 4.30-വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. തുടർന്ന് രാവിലെ ദുരന്തനിവാരണ സംഘങ്ങളും ചേർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചതായി ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ അറിയിച്ചു.

  • തെർമൽ ഡ്രോൺ പരിശോധന: മഞ്ഞുവീഴ്ചയും കൊടുംവനവും തെരച്ചിലിന് തടസ്സം നിൽക്കുന്നുണ്ടെങ്കിലും തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രാത്രിയും പരിശോധനകൾ നടന്നു. കൊക്കകളിലും ഗുഹകളിലും സംഘം പരിശോധന നടത്തിവരികയാണ്.
  • തെളിവുകളുടെ അഭാവം: കുട്ടി എങ്ങോട്ടാണ് പോയതെന്ന കാര്യത്തിൽ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള വന്യമൃഗ സാന്നിധ്യമുള്ള മേഖലകളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചു.
  • സംഘത്തിലുള്ളവർ: കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.30-ഓടെയാണ് കുട്ടിയെ കാണാതാകുന്നത്.

വെല്ലുവിളികൾ: ചന്ദ്രദ്രോണ മലനിരകളിലെ കനത്ത മൂടൽമഞ്ഞും തണുപ്പും തെരച്ചിൽ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയായതിനാൽ കുടുംബം വലിയ ആശങ്കയിലാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും വിനോദസഞ്ചാര കേന്ദ്രത്തിൽ അന്ന് വന്നുപോയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

English Summary

Search operations have intensified for Sreenanda (14), a Class 10 student from Palakkad, who went missing during a family trip to Chikkamagaluru on Tuesday. A Special Task Force, comprising police, forest officials, and fire and emergency services, has been formed to conduct a large-scale combing operation in the Chandradrona hill ranges. Karnataka Forest Minister Eshwar Khandre has directed district authorities to use thermal drones and coordinate with all agencies to trace the girl. Heavy mist and difficult terrain near the Manikyadhara Falls are posing significant challenges to the search teams, who have been working around the clock since the incident was reported.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News