‘പ്രകൃതി.. കവിത.. പുഴ.. സാരി! ഗ്ലാമറസ് ലുക്കിൽ ശ്രീലക്ഷ്മി, രാംഗോപാല്‍ വര്‍മ്മ ഉറങ്ങില്ലെന്ന് ആരാധകര്‍

കൊച്ചി:സാരി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയതാണ് ശ്രീലക്ഷ്മി സതീഷ്. സംവിധായകൻ രാം ഗോപാൽ വർമ സാരിയിലെ സുന്ദരിയെ തിരഞ്ഞതോടെ സമൂഹ മാധ്യമങ്ങളിലും ശ്രീലക്ഷ്മി വൈറലായി. ഇപ്പോഴിതാ ശ്രീലക്ഷ്മിയുടെ പുത്തൻ ഫോട്ടോഷൂട്ട് വിഡിയോ ആണ് വൈറലാകുന്നത്.

സാരിയിൽ അതി മനോഹരിയായാണ് ശ്രീലക്ഷ്മി എത്തിയത്. ‘അവൾ പ്രകൃതിയും കവിതയും ഇടകലർന്ന പുഴയാണ്– സീത’ എന്ന കുറിപ്പോടെയാണ് പുതിയ വിഡിയോ പങ്കുവച്ചത്. സീതയുടെ വേഷത്തിലാണ് ഫോട്ടോഷൂട്ട്. കാടും പുഴയുമെല്ലാം പശ്ചാത്തലമാക്കിയാണ് ഷൂട്ട് നടത്തിയത്. 

sreelakshmi-satheesh1

പിങ്ക് നിറത്തിലുള്ള സാരിയാണ് സ്റ്റൈൽ ചെയ്തത്. പഴയ കാലത്തെ കച്ചപോലെയുള്ള ബ്ലൗസാണ് ധരിച്ചത്. മുടിയഴിച്ചിട്ട് വലിയ പൊട്ടുമായി ഗ്ലാമറസ് ലുക്കിലാണ് ശ്രീലക്ഷ്മി എത്തിയത്. 

sreelakshmi-satheesh2

സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ നിരവധി പേരാണ് കണ്ടത്. ആഘോഷ് ഡി പ്രസാദാണ് ഫോട്ടോഷൂട്ടിന് പിന്നിൽ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News