ലൈംഗിക പീഡന പരാതി: ശ്രീകാന്ത് വെട്ടിയാര്‍ പോലീസില്‍ കീഴടങ്ങി

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ഒളിവിലായിരുന്ന വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പോലീസില്‍ കീഴടങ്ങി. ബുധനാഴ്ച രാവിലെ അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായത്. കേസില്‍ ഇയാള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനാല്‍ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കും.

കഴിഞ്ഞ വര്‍ഷം കൊച്ചിയിലെ ഫ്‌ലാറ്റില്‍വച്ചും ഹോട്ടലില്‍വച്ചും ശ്രീകാന്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിക്ക് പിന്നാലെ ശ്രീകാന്തിനെതിരേ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഒളിവില്‍ പോകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News