29.7 C
Kottayam
Saturday, June 13, 2026

മീ ടൂ ആരോപണം, ശ്രീകാന്ത് വെട്ടിയാറിനെ പിന്തുണയ്ക്കില്ലെന്ന് ഐസിയു

Must read

എറണാകുളം : ട്രോളുകളുടെ രൂപത്തിൽ ആക്ഷേപ ഹാസ്യവും സാമൂഹ്യ വിമർശനവും നടത്തുന്ന ഐസിയു എന്ന ട്രോള് ഗ്രൂപ്പിന്റെ അണിയറക്കാരിൽ പ്രമുഖൻ ആണ് ശ്രീകാന്ത് വെട്ടിയാർ. ഇയാൾക്കെതിരെയാണ് മീ റ്റു ആരോപണം ഉയർന്നിരിക്കുന്നത്. ശ്രീകാന്ത് വെട്ടിയാർ ആലുവയിലുള്ള ഫ്ലാറ്റിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്.

‘വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്’ എന്ന പേജിൽ കൂടി യുവതി നടത്തിയ വെളിപ്പെടുത്തൽ ഏറെ ഗൗരവമുള്ളതാണ്. പിറന്നാൾ ആഘോഷം എന്ന പേരിൽ രാത്രി ഫ്ലാറ്റിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. പീഡനത്തിന് ശേഷം വിവാഹ വാഗ്ദാനം നൽകിയെന്നും, മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപണമുണ്ട് . ഇതുകൂടാതെ ഒരു മാസത്തോളം തനിക്ക് ബ്ലീഡിങ് ഉണ്ടാകുകയും ലോ പ്രഷർ ഉണ്ടാകുകയും ചെയ്തു എന്നും യുവതി പറയുന്നുണ്ട്. ശ്രീകാന്തിനെതിരെ ഉയര്‍ന്ന മീ ടൂ ആരോപണത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ ട്രോള്‍ ഗ്രൂപ്പ് ആയ ‘ഐസിയു’ (ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍) ഒടുവിൽ രംഗത്തെത്തി.

- Advertisement -

മുന്‍പ് ഐസിയുവിന്‍റെ അഡ്‍മിന്‍ പാനലില്‍ ഉണ്ടായിരുന്ന ശ്രീകാന്ത് വ്യക്തിപരമായ തിരക്കുകള്‍ കൂടവെ അഡ്‍മിന്‍ സ്ഥാനം സ്വയം ഒഴിയുകയായിരുന്നെന്ന് ഐസിയു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എത്രയും വേഗം നിയമ നടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്.

- Advertisement -

കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരു വിധ നിലപാടും ഐ.സി.യുവിന് ഈ വിഷയത്തിലില്ല. സമ്പൂര്‍ണമായും ഇരയോട്/ ഇരകളോടൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. എന്നാൽ ഇപ്പോഴും അഡ്മിൻ പാനലിൽ ഉള്ളത് ആരൊക്കെയാണെന്ന് അജ്ഞാതമാണ്. മുൻപ് ഓൺലൈൻ പെൺവാണിഭത്തിന് അറസ്റ്റിലായ രശ്മി നായർ അഡ്മിൻ പാനലിൽ ഉണ്ടായിരുന്നു എന്നാണ് പലരുടെയും ആരോപണം.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

- Advertisement -

ശ്രീകാന്ത് വെട്ടിയാരെ സംബന്ധിച്ച് ഒരു #MeToo ആരോപണം ഉയർന്നുവന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മുൻപ് ഐസിയു അഡ്മിൻ പാനലിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാർ. പിന്നീട് സ്വന്തം തിരക്കുകൾ കൂടിവരവേ ശ്രീകാന്ത് അഡ്മിൻ സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. ഐസിയു ടീമിൽ അംഗമായിരുന്ന ആളായതുകൊണ്ടുതന്നെ, ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശ്രീകാന്തിനെതിരെ ആരോപണത്തിലുള്ളത് എന്നത് ഐസിയു അതീവ ഗൗരവപൂർവ്വം കാണുന്നു. എത്രയും വേഗം നിയമനടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്.
എല്ലായ്പ്പോഴുമെന്നപോലെ, കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരു വിധ നിലപാടും ഐസിയുവിന് ഈ വിഷയത്തിലുമില്ല. എന്നുമാത്രമല്ല, പ്രസ്തുത വിഷയത്തിൽ ഐസിയു സമ്പൂർണ്ണമായും ഇരയോട്/ഇരകളോടൊപ്പം നിൽക്കുന്നു, അവർക്ക് എല്ലാവിധ ഐക്യദാർഢ്യവും ഉറപ്പുനൽകുന്നു.

It has come to our notice a #Metoo allegation against Sreekanth Vettiyar. Sreekanth has been on the admin panel of ICU in the past. So we take seriously the allegations that have now come to light. The victim’s statement contains accusations that have serious legal implications.
As in situations similar to this, ICU doesn’t have any inclination towards supporting the accused. We stand in complete solidarity with the victim/s.
Team ICU.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് ഇതുവരെ ശ്രീകാന്ത് വെട്ടിയാർ പ്രതികരിച്ചിട്ടില്ല. Women Against Sexual Harassment പേജില്‍ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടു വന്ന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ-

‘ശ്രീകാന്ത് വെട്ടിയാരെ എനിക്ക് വർഷങ്ങൾ ആയി ICU എന്ന സർക്കിൾ വഴി അറിയാം. ഞാൻ അങ്ങോട്ട് മിണ്ടിയില്ലേലും നിരന്തരം msg അയച്ചു സൗഹൃദം പുതുക്കാൻ അയാൾ ശ്രമിച്ചിരുന്നു. അയാളുടെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോ മുതൽ എന്നോട് ഒരു പ്രത്യേക തരം care അയാൾ കാണിക്കാൻ തുടങ്ങി. ഭയങ്കര സ്നേഹം നടിച്ചു കൂടെ കൂടി. അയാളുടെ ഏറ്റവും വലിയ സുഹൃത്ത് ഞാൻ ആണെന്ന് എന്നെ വിശ്വസിപ്പിച്ചു. നിരന്തരം എന്നോട് വന്നു സംസാരിച്ചു. എല്ലാം എന്നോട് മാത്രം share ചെയ്യുന്നു എന്നു എന്നോട് പല തവണ പറഞ്ഞു. വളരെ നല്ല രീതിയിൽ പൊയ്ക്കൊണ്ട് ഇരുന്ന സുഹൃത്ത് ബന്ധത്തിന് വിള്ളൽ വരുന്നത് 2021 ഫെബ്രുവരി 15 രാത്രി മുതൽ ആണ്.പിറ്റേ ദിവസത്തെ അയാളുടെ birthday ആഘോഷിക്കാൻ എന്നെ ക്ഷണിച്ചിരുന്നു, അപ്പോൾ ഞങ്ങളുടെ mutual ഫ്രണ്ട്സ് ആയ രണ്ടു പേർ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു . ജോലി കഴിഞ്ഞു 7 മണിക്ക് ഇറങ്ങിയ എന്നെ വിളിച്ചു ആലുവയിൽ ഉള്ള ശ്വാസ് അക്വാ സിറ്റി ഫ്ലാറ്റിൽ എത്തിച്ചു. കൂടെ tv പ്രോഗ്രാമിൽ work ചെയ്തിരുന്ന കൂട്ടുകാരിയുടെ ഫ്ലാറ്റ് ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ ആരും താമസം ഇല്ലാത്ത ഒഴിഞ്ഞ ഒരു ഫ്ലാറ്റ് ആരുന്നു. കൂട്ടുകാരിയുടെ ഭർത്താവ് വന്നു താക്കോൽ തന്നു തിരികെ പോയി.

12 മണിക്ക് cake മുറിക്കുന്നത് വരെ അയാളുടെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. അവർ വാങ്ങി കൊടുത്ത cake മുറിക്കും വരെ നല്ല രീതിയിൽ സംസാരിച്ച് കിടക്കാൻ പോയ ആളിന്റെ സ്വഭാവം പെട്ടെന്ന് മാറി. എന്നെ കെട്ടിപ്പിക്കാനും ഉമ്മ വെക്കാനും തുടങ്ങി.തള്ളി മാറ്റി എനിക്ക് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ദേഹത്തു കേറി ഇരുന്നു ബലം പ്രയോഗിക്കാൻ തുടങ്ങി. കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല.

എന്റെ കൻസെന്റ് ഇല്ലാതെ ഞാൻ അനുവാദം കൊടുക്കാതെ അയാൾ എന്നെ rape ചെയ്തു. ഒരു പരിചയവും ഇല്ലാത്ത ആ സ്ഥലത്തു നിന്ന് ഇറങ്ങി ഓടാൻ പോലും ഉള്ള മനസികാവസ്ഥ ആരുന്നില്ല അപ്പൊൾ. മാനസികമായി വേറെ കുറേ പ്രേശ്നങ്ങൾ കൊണ്ട് ഞാൻ ആകെ തകർന്ന് ഇരിക്കുകയായിരുന്നു. ആ അവസരം ആണ് അയാൾ മുതലാക്കിയത്.

പിന്നെ ഞാൻ കണ്ടത് ജീവിതത്തിലും അഭിനയിക്കുന്ന വെട്ടിയാർ എന്ന നടനെ ആണ്. ആരോടും ഇത് പറയാതെ ഇരിക്കാൻ വിവാഹ വാഗ്ദാനം നൽകി അതിൽ വഴങ്ങില്ല എന്നു കണ്ടപ്പോ emotionally black mailing ആയി. ഇത്രയും നാൾ എന്റെ വളർച്ചയ്ക്ക് കൂടെ നിന്ന നീ എന്നെ തകർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ചെയ്തോ. നീ പോസ്റ്റ് ഇട്ടോ കേസ് കൊടുത്തോ അല്ലെങ്കിൽ ആരോടെങ്കിലും പറഞ്ഞോളൂ അതോടെ എന്റെ സിനിമ സ്വപ്നങ്ങൾ ഒക്കെ തകരട്ടെ എന്നൊക്കെ പറയാൻ തുടങ്ങി. 

എന്റെ അവസ്‌ഥ കൊണ്ട് അപ്പോൾ എനിക്ക് ആരോടും ഒന്നും പറയാൻ പറ്റിയില്ല. ഇപ്പോൾ പറയാൻ ധൈര്യം വന്നത് ഇതിൽ ഞാൻ മാത്രം അല്ല വേറെയും ഒരുപാട് പെണ്കുട്ടികൾ ബാധിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ആണ്.

അവരെല്ലാം എന്നോട് സംസാരിക്കുകയും അയാളുടെ ചാറ്റ്, അയാൾ അയച്ച ഫോട്ടോകൾ ഒക്കെ കാണിക്കുകയും ചെയ്തപ്പോ ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത് എന്നു കരുതിയിട്ട് ആണ്.

അയാൾ ഇന്റർവ്യൂയിൽ സ്ത്രീകൾ നേരിടുന്ന പ്രേശ്നങ്ങളെ കുറിച്ചും പൊളിറ്റിക്കൽ correctness നെ കുറിച്ചും എല്ലാർക്കും ക്ലാസ് എടുക്കുന്നത് കാണുമ്പോൾ ആരോചകം ആണ്.Rape കഴിഞ്ഞു അയാളെ ഫ്രണ്ട് ആയി പോലും വേണ്ട എന്നു തീരുമാനിച്ചു എല്ലായിടത്തു നിന്നും ഒഴിവാക്കിയ എന്നെ നിരന്തരം എന്റെ ജോലി സ്ഥലത്തു വന്നും ഫോൺ ചെയ്തും സങ്കടം പറഞ്ഞു അയാൾക്ക് എന്നോട് ഉള്ള പ്രേമത്തെ കുറിച്ചു msg അയച്ചും ഒക്കെ എന്നെ manipulate ചെയ്യാൻ തുടങ്ങി. എന്റെ ലൈഫിൽ ഞാൻ ആഗ്രഹിക്കാതെ ഇടിച്ചു കേറാൻ തുടങ്ങി. എനിക്ക് വീട്ടിൽ പോകാൻ അയാളുടെ കൂട്ടുകാരന്റെ വണ്ടി ഏർപ്പാട് ആക്കി തരിക വീട്ടിൽ വരിക ജോലി സ്ഥലത്തു വരിക ഒക്കെ പതിവ് ആയി.

ഇതിനിടയിൽ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങുന്നതും, വീട് പണി, ഷൂട്ടിംഗ് ചിലവ് കൂടെ അഭിനയിക്കുന്നവർക്ക് പൈസ കൊടുക്കാൻ എന്തിന് അയാൾക്ക് ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാൻ പോലും ഞാൻ പൈസ കൊടുക്കണം എന്നായി. ഒരുപാട് കള്ളങ്ങൾ പറഞ്ഞു പൈസ വാങ്ങിക്കുക, emotional manipulation നടത്തുക ഇര വാദം ഒക്കെ പതിവ് ആണ്. Rape കഴിഞ്ഞു ഒരു മാസം ആയപ്പോഴും ബ്ലീഡിങ് നിക്കാതെയും ബ്ലഡ് പ്രഷർ കുറഞ്ഞും ഒക്കെ ഇരുന്നത് കൊണ്ട് ഹോസ്പിറ്റലിൽ കാണിച്ചു. അപ്പോൾ ഇതൊക്കെ ഞാൻ അയാളോട് പറയുന്നുണ്ടായിരുന്നു. അയാൾ ഉപദ്രവിച്ച ഒരു പെണ്ണിനോട് കാണിക്കേണ്ട മാനുഷിക പരിഗണന പോലും എനിക്ക് തന്നില്ല. ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയുക ആണ് ചെയ്തത്.

അമ്മയ്‌ക്കു മാനസിക രോഗം ആണെന്നും അവരെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് കൊണ്ട് വരാൻ പറ്റില്ല എന്നും പറഞ്ഞു. ആയാൾക്കും അമ്മയ്ക്കും ചേച്ചിക്കും അയാൾക്കും മെന്റലി പ്രശ്നം ഉണ്ടെന്നും അയാൾക്ക് എപ്പോഴും മൂഡ് സ്വിങ് ആണെന്നും ഡോക്ടർ നെ കാണിക്കണം എന്നും നിരന്തരം പറയുന്നത് പതിവ് ആണ്. അത് കാരണം ആണ് താൻ ഇങ്ങനെ ഒക്കെ ആയത് എന്നു വരുത്തി തീർക്കാൻ. അയാളുടെ nude ഫോട്ടോസ് അയച്ചു തരിക പോൺ വീഡിയോ അയക്കുക ഫോൺ സെക്സിന് നിർബന്ധിക്കുക ഒക്കെ പതിവ് ആണ്.

അയാളെ സപ്പോർട്ട് ചെയ്യാൻ ചുറ്റിനും ആള് ഉണ്ട് എന്നും വല്യ ഫാൻ base ഉണ്ടെന്നും ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നും പറയാറുണ്ട്. ഓരോ പെണ്കുട്ടികളെ ആവശ്യങ്ങൾക്ക് വേണ്ടി use ചെയ്യുന്നു എന്ന് പിന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. ഏതെങ്കിലും പെണ്‍കുട്ടിയെ കണ്ടു പിരിയുമ്പോ അവരോട് ഒന്ന് ചോദിക്കാതെ അവരുടെ ഇഷ്ടം ഇല്ലാതെ കെട്ടിപ്പിടിക്കുക എന്നിട്ട് തിരികെ വന്നിട്ട് അവരോടുള്ള സ്നേഹം കൊണ്ടാണ്, കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞു msg അയക്കുക സ്ഥിരം പരുപാടി ആണ്. ഇങ്ങനെ പുരോഗനവും പൊളിറ്റിക്കൽ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാർക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാർത്ഥ മുഖം മറ്റൊന്നാണ്.

ഇന്റർവ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാൾ അയാളുടെ ജീവിതത്തിൽ പുലർത്തുന്നില്ല. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നൽകി പല സ്ത്രീകളെയും ഇയാൾ പറ്റിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരാൾ അയാളുടെ വീട്ടിൽ പോയി വഴക്ക് ഉണ്ടാക്കിയപ്പോൾ അവളെ അയാൾ ഏറ്റവും മോശമായ രീതിയിൽ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഈ സ്ത്രീയെ bodyshaming ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്തു. അയാളോട് സംസാരിക്കുന്ന msg അയക്കുന്ന സ്ത്രീകൾക്ക് എല്ലാം അയാളോട് പ്രേമം ആണെന്നും അയാളുടെ കൂടെ സെക്സ് ചെയ്യണം എന്നും പറയാറുണ്ട് എന്നു വെട്ടിയാർ ബാക്കി ഉള്ള സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് അയാളോട് അടുപ്പം ഉള്ള സ്ത്രീകളെ മോശക്കാരി ആക്കാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week