കൊച്ചി:ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് നടി മഞ്ജുവാര്യർ പിന്‍വലിച്ചതോടെയാണ് താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമാവുകയാണ്. ഇപ്പോഴിതാ മഞ്ജുവിനെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കര്‍ രംഗത്ത്
”സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റില്‍ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍” എന്നാണ് ശ്രീജിത്ത് കുറിച്ചത്.
മേപ്പടിയാന്‍ സിനിമ റിലീസിന് മുമ്പ് മഞ്ജു വാര്യര്‍ സിനിമക്ക്ആശംസകള്‍ നേര്‍ന്നു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. മഞ്ജുവിനെ അധിക്ഷേപിച്ചുള്ള പോസ്റ്റില്‍ ശ്രീജിത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
സംഘപരിവാര്‍ ചിത്രത്തെയാണ് പ്രമോട്ട് ചെയ്തതെന്നറിഞ്ഞ് പിന്‍വലിക്കുന്നതിലും വലിയ നിലപാടില്ല എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. അതേസമയം, മേപ്പടിയാനില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതിന് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് ആംബുലന്‍സുകള്‍ ഭീമമായ തുകയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സേവാഭാരതി ഫ്രീയായി ആംബുലന്‍സ് തന്നുവെന്നാണ് സംവിധായകന്‍ പറഞ്ഞത്.
ബ്രോ ഡാഡി എന്ന സിനിമയിലെ ഒരു ഗാനമാണ് താരം ഷെയര്‍ ചെയ്തത്. എന്നാല്‍ ഇതല്ല വിഷയം. താരം ഇതിനു മുന്‍പേ മേപ്പടിയാന്‍ എന്ന സിനിമയുടെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.ഇതിനു താഴെ നിരവധി ആളുകളായിരുന്നു വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഘപരിവാര്‍ അജണ്ട മുന്നോട്ടുവയ്ക്കുന്ന സിനിമയാണ് മേപ്പടിയാന്‍ എന്നായിരുന്നു വിമര്‍ശനം. വിമര്‍ശനങ്ങള്‍ അധികമായപ്പോള്‍ താരം പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതിനു മുമ്പ് പൃഥ്വിരാജും ഈ പോസ്റ്റ് പിന്‍വലിച്ചിരുന്നു.തുടര്‍ന്ന് കന്നത്ത വിമര്‍ശനമാണ് താരത്തിന് സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും നേരിടേണ്ടി വന്നത്.മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്, എന്നാല്‍ നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയില്‍ പണയം വച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ ആര്‍ക്കും സുന്ദരി ആവാം, പക്ഷേ നട്ടെല്ല് ലഭിക്കില്ല തുടങ്ങിയ കമന്റുകള്‍ ഉയര്‍ന്നത്.
ഉണ്ണിമുകുന്ദന്‍ നായകനായ പുതിയ ചിത്രമാണ് മേപ്പടിയാന്‍. ഒരു ഫാമിലി ഡ്രാമ ആയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിയ്ക്കുന്നത്.എന്നാല്‍ ഒരു കൂട്ടര്‍ കരുതിക്കൂട്ടി തന്നെ ചിത്രത്തിനെതിരെ മോശം കമന്റുകള്‍ ഉന്നയിക്കുന്നതായാണ് അണിയറക്കാരുടെ ആരോപണം ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ നിലപാടുകളെ ബന്ധപ്പെടുത്തിയും പ്രചരണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഉണ്ണി മുകുന്ദന്‍ ഇത് പോലെ ഒരു ചോദ്യം നേരിടേണ്ടി വന്നിരുന്നു.
നിങ്ങള്‍ സംഘിയാണോ ഹനുമാന്‍ സ്വാമിയുടെ ചിത്രമെല്ലാം പങ്കുവെച്ച് നിങ്ങള്‍ എത്തിയില്ലേ എന്നുള്ള ചോദ്യത്തിനായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. നിസ്‌കരിക്കുന്ന ഒരു മുസ്ലീമിനോട് നിങ്ങള്‍ ഹിന്ദു വിരോധിയാണോ എന്ന നിങ്ങള്‍ ചോദിക്കുമോ എന്നായിരുന്നു താരത്തിന്റെ മറു ചോദ്യം.