തിരുവനന്തപുരം: മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗഖ്യം നേര്‍ന്ന് ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. ഒരു രാത്രിയില്‍ താന്‍ വിളിച്ചപ്പോള്‍ 100 കിലോമീറ്ററിലധികം ദൂരം ഓട്ടോയില്‍ സഞ്ചരിച്ചു വന്ന് ‘അതിഥിയെ’ തൂക്കിയെടുത്തു പോകുമ്പോഴും ഓട്ടോക്കൂലി പോലും വാങ്ങാതെ മുങ്ങാന്‍ ശ്രമിച്ചവനാണെന്ന് വാവ സുരേഷിനെ കുറിച്ച് ശ്രീജിത്ത് പണിക്കര്‍ പറയുന്നു.
വണ്ടിക്കൂലിയെങ്കിലും കൊടുക്കാതിരിക്കുന്നത് പാപം ആണെന്ന് തോന്നിയതുകൊണ്ട് സ്റ്റാര്‍ട്ട് ചെയ്ത ഓട്ടോയ്ക്ക് ചേട്ടന്‍ വട്ടം ചാടി നിന്ന് അതില്‍നിന്ന് പിടിച്ചിറക്കി തിരികെ വീട്ടില്‍ കയറ്റി വാതില്‍ക്കല്‍ തടഞ്ഞുനിന്ന് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് എത്രയോ പേര്‍ക്ക് വേണ്ടി സമീപിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് പണിക്കര്‍ പറയുന്നു.
പരോപകാരിയാണ്. ലാഭേച്ഛ ഇല്ലാത്തവനാണ്. സ്നേഹം ഉള്ളവനാണ്. നല്ല മനുഷ്യനാണ്. ‘ആരാണ് വാവ സുരേഷ്’ എന്നൊരാള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി’ ആണെന്ന്. അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേര്‍ക്കാന്‍. വേഗം സുഖപ്പെടാന്‍ ദൈവം അനുഗ്രഹിക്കട്ടെ.- ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു രാത്രിയില്‍ ഞാന്‍ വിളിച്ചപ്പോള്‍ 100 കിലോമീറ്ററിലധികം ദൂരം ഓട്ടോയില്‍ സഞ്ചരിച്ചു വന്നവനാണ്. ‘അതിഥിയെ’ തൂക്കിയെടുത്തു പോകുമ്പോഴും ഓട്ടോക്കൂലി പോലും വാങ്ങാതെ മുങ്ങാന്‍ ശ്രമിച്ചവനാണ്. വണ്ടിക്കൂലിയെങ്കിലും കൊടുക്കാതിരിക്കുന്നത് പാപം ആണെന്ന് തോന്നിയതുകൊണ്ട് സ്റ്റാര്‍ട്ട് ചെയ്ത ഓട്ടോയ്ക്ക് ചേട്ടന്‍ വട്ടം ചാടി നിന്ന് അതില്‍നിന്ന് പിടിച്ചിറക്കി തിരികെ വീട്ടില്‍ കയറ്റി വാതില്‍ക്കല്‍ തടഞ്ഞുനിന്ന് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് എത്രയോ പേര്‍ക്ക് വേണ്ടി സമീപിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മാര്‍ഗ്ഗങ്ങളെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. പക്ഷെ നിലവിലെ മാര്‍ഗ്ഗങ്ങളില്‍ 100% സക്സസ് റേറ്റ് ഉള്ളയാളാണ്. തന്റെ സാഹസിക രീതികള്‍ മറ്റാരും അനുകരിക്കരുതെന്ന് പറയുന്നവനാണ്. ഏതൊരു സാഹസികനും അതേ പറയാന്‍ കഴിയൂ. പരോപകാരിയാണ്. ലാഭേച്ഛ ഇല്ലാത്തവനാണ്. സ്നേഹം ഉള്ളവനാണ്. നല്ല മനുഷ്യനാണ്. ‘ആരാണ് വാവ സുരേഷ്’ എന്നൊരാള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി’ ആണെന്ന്. അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേര്‍ക്കാന്‍. വേഗം സുഖപ്പെടാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ??