KeralaNews

അതൊരു സ്വാഭാവിക അപകടമാണെന്ന് എങ്ങനെ വിശ്വസിക്കും? വിദ്വേഷ പ്രചാരണവുമായി ശ്രീജ നെയ്യാറ്റിന്‍കര; പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ രാജ്യം തന്നെ ഞെട്ടലിലാണ്. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടത്തിന്റെയും അദ്ദേഹത്തിന്റെ മരണത്തിന്റെയും ന്യൂസുകള്‍ക്കടിയില്‍ വിദ്വേഷ കമന്റുകളും ആഹ്ലാദ പ്രകടനങ്ങളുമാണ് ചിലര്‍ നടത്തുന്നത്.

ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ പലരും ഇത് മുക്കുകയും ചെയ്തു. ഇതിനിടെ ശ്രീജ നെയ്യാറ്റിന്കരയുടെ പോസ്റ്റിലും വിമര്‍ശനം ഉയരുകയാണ്. അപകടത്തില്‍ സംശയം പ്രകടിപ്പിക്കുക മാത്രമല്ല, പുല്‍വാമ തന്നെ ഗൂഢാലോചനയാണെന്നാണ് ഇവരുടെ ആരോപണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അതൊരു കേവല അപകടമായിരുന്നു എന്ന് കണ്ണടച്ചെങ്ങനെ വിശ്വസിക്കും ….?
പുല്‍വാമയും മുന്നിലില്ലേ …?
വരാന്‍ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ ബി ജെ പിക്കൊരു വെല്ലുവിളി തന്നല്ലേ?
സംശയങ്ങള്‍ ഉണ്ടാകാതിരിക്കുവതെങ്ങനെ ഫാസിസ്റ്റുകളല്ലേ ഭരണത്തില്‍ ..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button