കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരൻ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ നടത്തിപ്പുകാരൻ പിടിയിൽ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബിൽ ഉടമയുടെ സഹോദരൻ കൂടിയായ അസ്‍ലമാണ് പിടിയിലായത്.

രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയിൽ കയറിയതോടെയാണ് ഒളിച്ചു വെച്ച മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി പൊലീസിൽ ഏൽപ്പിച്ചു. സി.സി.ടി വി പരിശോധിച്ചപ്പോഴാണ് അസ്ലമാണ് മൊ ബൈലിൽ ദൃശ്യം പകർത്തിയതെന്ന് കണ്ടെത്തിയത്.

ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തിയ ശേഷം കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ലാബിൻ്റെ പിൻവശത്താണ് ജീവനക്കാരികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തിയിരിയ്ക്കുന്നത്. സമീപത്തുള്ള മറ്റു ചില ലാബുകളിലെ ജീവനക്കാരികളും ഇവിടെയാണ് താമസിച്ചു വരുന്നത്. ഇവരുടെയും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

https://www.facebook.com/share/r/1ApJJH6rFf

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News