പാകിസ്താനുവേണ്ടി ചാരപ്രവർത്തനം; സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാകിസ്താനുവേണ്ടി ചാരപ്രവർത്തനം; സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റുചെയ്തു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോത്തി റാം ജാട്ടാണ് അറസ്റ്റിലായത്.

ഇയാൾ 2023 മുതൽ പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് (പിഐഒ) ദേശീയ സുരക്ഷാവിവരങ്ങൾ കൈമാറുന്നുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. പിന്നാലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതായി സിആർപിഎഫ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News