തിരുവനന്തപുരം: സിപ്രിംഗ്‌ളര്‍ ഡാറ്റാ വിവാദത്തില്‍ കടുത്ത എതിര്‍പ്പുമായി സി.പി.ഐ.ഇക്കാര്യം വ്യ്ക്തമാക്കുന്നതിനായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.എം .സംസ്ഥാന സെക്രട്ടറിയെ കണ്ട് അതൃപ്തിയറിയിച്ചു.വ്യക്തികളുടെ ഡാറ്റ സംബന്ധിച്ചുള്ള ഇടത് നയത്തിന് വിരുദ്ധമായിട്ടാണ് കരാര്‍. മന്ത്രിസഭയയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനം ശരിയല്ല എന്നീ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാനം അതൃപ്തി അറിയിച്ചത്.
എ.കെ.ജി സെന്ററില്‍ നേരിട്ടെത്തിയാണ് കാനം കോടിയേരിയെ കണ്ടത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു കൂടിക്കാഴ്ച. ഇടപാട് സംബന്ധിച്ച പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സിപിഐ വിയോജിപ്പ് അറിയിച്ചു.
മന്ത്രിസഭാ യോഗത്തില്‍ കരാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ സിപിഐ മന്ത്രിമാര്‍ക്ക് ഇക്കാര്യത്തിലെ നിലപാട് രേഖപ്പെടുത്തുമായിരുന്നുവെന്ന് കാനം കോടിയേരിയെ അറിയിച്ചു. അതേ സമയം ഇക്കാര്യത്തില്‍ പരസ്യനിലപാട് എടുക്കാന്‍ പാര്‍ട്ടിയില്ല.
സംസ്ഥാനം ഒറ്റക്കെട്ടായി കൊറോണയെ നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ല. തങ്ങളുടെ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കുകയാണെന്നും കാനം അറിയിച്ചു