കോഴിക്കോട്:സ്പൈനൽ മാസ്കുലർ അട്രോഫി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിൻ്റെ മകൻ ഇമ്രാൻ അഹമ്മദ് ആണ് മരിച്ചത്.
കഴിഞ്ഞ നാലു മാസമായി മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ വെൻ്റിലേറ്ററിലായിരുന്നു .ഹൃദയ സ്തംഭനം മൂലം രാത്രി പതിനൊന്നേ മുക്കാലോടെയായിരുന്നു മരണം.എസ്.എം.എ രോഗത്തിനുള 18 കോടി രൂപയുടെ ചികിത്സക്കായി സർക്കാർ സഹായം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ഇമ്രാൻ്റെ പിതാവ് ആരിഫായിരുന്നു. ഈ പരാതിയിൽ തീരുമാനമാകും മുമ്പാണ് ഇമ്രാൻ്റെ മരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News