24.2 C
Kottayam
Sunday, June 7, 2026

മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്തേക്ക് വീണ് അഞ്ച് വയസ്സുകാരന് പരിക്ക്; ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവിനും പരിക്കേറ്റു

Must read

തിരുവനന്തപുരം: കാട്ടാക്കടയില്‍ മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റു. കള്ളിക്കാട് അരുവിക്കുഴി സ്വദേശിയായ അഞ്ചു വയസ്സുകാരന്‍ ആദം ജോണിനാണ് പരിക്കേറ്റത്.

ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്. ബാറില്‍ നിന്നിറങ്ങിയവര്‍ കൈയില്‍ ഉണ്ടായിരുന്ന ബിയര്‍ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞതോടെ കുട്ടിയുടെ ദേഹത്ത് വീഴുക ആയിരുന്നു.

- Advertisement -

കാട്ടാക്കടയിലെ സ്വകാര്യ ബാറിലെത്തിയവര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് സംഭവം. ബാറിന് പുറത്ത് കാറില്‍ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

- Advertisement -

ഇതിനിടെയാണ് ബാറില്‍ നിന്നിറങ്ങിയവര്‍ കൈയില്‍ ഉണ്ടായിരുന്ന ബിയര്‍ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഈ സമയം ഇതുവഴി വരികയായിരുന്ന കുഞ്ഞിനും പിതാവിനുമാണ് പരിക്കേറ്റത്.

കുഞ്ഞിന്റെ നെഞ്ചിലും കാലിലും ബിയര്‍ കുപ്പിയുടെ ചില്ലുകള്‍ പതിച്ചു. കാട്ടാക്കടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുപോയി. കാട്ടാക്കട എസ്ഐയുടെയും സിഐയുടെയും നേതൃത്വത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week