KeralaNews

കൊവിഡ് 19: അഞ്ചു ജില്ലകളിൽ എസ്.പിമാരെ നിയോഗിച്ചു

തിരുവനന്തപുരം:കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് പോലീസ് ജില്ലകളിൽ എസ്.പി മാരെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയോഗിച്ചു. കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യുവിനെ കാസർകോട്ടും കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് നവനീത് ശർമ്മയെ കണ്ണൂരും മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി. സന്തോഷിനെ മലപ്പുറത്തുമാണ് നിയോഗിച്ചത്.

തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് എസ്.പി എൻ. അബ്ദുൾ റഷീദ് കൊല്ലം റൂറലിലും വിജിലൻസ് എസ്.പി കെ.ഇ. ബൈജു തിരുവനന്തപുരം റൂറലിലും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതല വഹിക്കും.

വൈറസ് ബാധ തടയുന്നതിന് പോലീസ് നടത്തുന്ന വിവിധ പ്രവർത്തനങ്ങളിൽ ജില്ലാ പോലീസ് മേധാവിമാരെ സഹായിക്കുകയാണ് ഇവരുടെ ചുമതല. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് മുതിർന്ന പോലീസ് ഓഫീസർമാർ നടത്തുന്ന യോഗങ്ങളിലും ഇവർ പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button