27.6 C
Kottayam
Sunday, June 7, 2026

വിദേശത്തും ആടുതോമ തകർക്കുന്നു, യുകെയിൽ സ്ഫടികത്തിന് രണ്ടാമത്തെ മികച്ച ഓപ്പണിംഗ്

Must read

ഒരു ക്ലാസിക് ചിത്രം റീമാസ്റ്ററിംഗിനു ശേഷം തിയറ്ററുകളില്‍ എത്തുന്നത് മലയാളത്തില്‍ ഇത് ആദ്യമായാണ്. കഴിഞ്ഞ 28 വര്‍ഷങ്ങളായി മലയാളികള്‍ ടെലിവിഷനിലൂടെയും മറ്റും നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ചിത്രം വീണ്ടും തിയറ്ററുകളില്‍ കാണാന്‍ ആളെത്തുമോ എന്ന് തിയറ്റര്‍ ഉടമകള്‍ക്കു തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ ആ സംശയങ്ങളെയെല്ലാം അസ്ഥാനത്താക്കുന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് ഞായറാഴ്ച വരെയുള്ള നാല് ദിനങ്ങളില്‍ നിന്ന് ചിത്രം 3 കോടി നേടിയെന്നാണ് വിവരം. എന്നാല്‍ കേരളത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നൂറോളം സ്ക്രീനുകളിലും വിദേശത്ത് 40 രാജ്യങ്ങളിലുമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. യുകെ- അയര്‍ലന്‍ഡില്‍ 46 സ്ക്രീനുകളില്‍ നിന്നായി ചിത്രം നേടിയ ആദ്യ വാരാന്ത്യ കളക്ഷന്‍ 14,000 യൂറോ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് 14 ലക്ഷം രൂപ. യുകെയില്‍ ഈ വര്‍ഷം ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും മികച്ച ഗ്രോസ് ആണ് ഇത്. സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കമാണ് ഒന്നാം സ്ഥാനത്ത് (15,000 യൂറോ).

- Advertisement -

- Advertisement -

ഓപണിംഗ് വാരാന്ത്യത്തില്‍ ജിസിസിയില്‍ 56 ലക്ഷവും യുഎസില്‍ 6.6 ലക്ഷവും ചിത്രം നേടിയതായി വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. ചെണ്ടമേളമടക്കമുള്ള സന്നാഹങ്ങളോടെയാണ് യുകെയിലെ മലയാളികളാണ് സിനിമാപ്രേമികള്‍ സ്ഫടികത്തിന്‍റെ രണ്ടാംവരവിനെ എതിരേറ്റത്. ഓസ്ട്രേലിയയിലും കാനഡയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റീമാസ്റ്ററിംഗ് പതിപ്പിന്‍റെ പ്രൊജക്റ്റ് ഡിസൈനര്‍ ആയ അജി ജോസ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week