NationalNews

സ്‌പെയ്‌സ് എക്സിന്റെ ക്രൂ-9 വിക്ഷേപണം നീട്ടിവെച്ചു; സുനിതയുടെ മടക്കം വൈകും

വാഷിങ്ടൺ: ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതികപ്പിഴവ് കാരണം അറുപതിലേറെ ദിവസമായി അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്ര ഇനിയും വൈകും. നാലു ബഹിരാകാശസഞ്ചാരികളെയും കൊണ്ട് ഐ.എസ്.എസിലേക്കുള്ള സ്‌പെയ്‌സ് എക്സിന്റെ ക്രൂ-9 ദൗത്യത്തിന്റെ വിക്ഷേപണം നാസ സെപ്റ്റംബർ 24-ലേക്കുനീട്ടിയതോടെയാണിത്.

ക്രൂ-9 ഓഗസ്റ്റ് 18-ന് വിക്ഷേപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. അതിനുമുൻപായി സ്റ്റാർലൈനർ പേടകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും യാത്രികരെ തിരിച്ചെത്തിക്കാനും നാസ തിരക്കിട്ട ശ്രമം നടത്തിയിരുന്നു. ഐ.എസുമായി ഘടിപ്പിച്ചിരിക്കുന്ന സ്റ്റാർലൈനറിനെ മാറ്റിയിട്ടുവേണം ക്രൂ-9 പേടകത്തെ നിലയവുമായി ഘടിപ്പിക്കാൻ.

28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം തുടർച്ചയായി പരാജയപ്പെട്ടതും ഹീലിയം ചോർച്ചയുമാണ് ജൂൺ 14-ന് നിശ്ചയിച്ചിരുന്ന സുനിതയുടെ മടക്കയാത്രയെ അനിശ്ചിതത്വത്തിലാക്കിയത്. സെപ്റ്റംബർ 24-നുമുൻപായി സ്റ്റാർലൈനറിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ സ്‌പെയ്‌സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ സുനിതയെയും വിൽമോറിനെയും തിരികെ കൊണ്ടുവരേണ്ടിവരും.

അമിതതാപം കാരണമാണ് സ്റ്റാർലൈനറിന് കേടുപറ്റിയതെന്ന കണ്ടെത്തലിനെത്തുടർന്ന് അത് പരിഹരിക്കാനുള്ള പരീക്ഷണങ്ങളിലാണ് നാസയും ബോയിങ്ങും.അതിനിടെ ബഹിരാകാശത്തെ ഭാരമില്ലായ്മയെത്തുടർന്ന് അസ്ഥിക്ക് ബലക്കുറവടക്കമുള്ള പ്രശ്നങ്ങൾ സുനിത നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker