പ്രതിപക്ഷത്തിനുള്ള സ്ഥാനം കുറയുന്നു, രാജ്യത്തെ നിയമ നിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഇടിയുന്നു,വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: രാജ്യത്തെ നിയമ നിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഇടിയുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. പ്രതിപക്ഷത്തിന്റെ സ്ഥാനം ചുരുങ്ങുകയാണ്. രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്ക് കടക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ 75-ാംം വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
നിയമ നിര്‍മ്മാണ സഭകള്‍ എത്ര ദിവസം ചേരണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ല. വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമാണ് നിയമ നിര്‍മ്മാണ സഭകള്‍ ഇരിക്കുന്നത്. സാധ്യതകള്‍ പൂര്‍ണമായി സഭകള്‍ ഉപയോഗപ്പെടുത്തത്തുന്നില്ല. ഇത് നിയമനിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാതെയാണ് നിയമങ്ങള്‍ പലപ്പോഴും പാസാക്കുന്നത്. ജഡ്ജിയെന്ന നിലയില്‍ പലപ്പോഴും ഇത്തരം നിയമങ്ങളുടെ ലക്ഷ്യം എന്താണെന്ന് സംശയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
പാര്‍ലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുതാന്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. ശക്തവും ചടുലവുമായ പ്രതിപക്ഷം ഭരണത്തിലും, സര്‍ക്കാരിലും ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്താന്‍ സഹായകരമാകും. ഒരു കാലത്ത് സര്‍ക്കാരും, പ്രതിപക്ഷവും തമ്മില്‍ പരസ്പര ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രതിപക്ഷത്തിന്റെ സ്ഥാനം ചുരുങ്ങുകയാണ്. രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്ക് കടക്കരുത്. ദൗര്‍ഭാഗ്യകരമായ കാര്യം അതിന് സാക്ഷ്യം വഹിക്കുന്നുവെന്നാണ്. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്തെ നിയമ നിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഇടിയുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. പ്രതിപക്ഷത്തിന്റെ സ്ഥാനം ചുരുങ്ങുകയാണ്. രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്ക് കടക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ 75-ാംം വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
നിയമ നിര്‍മ്മാണ സഭകള്‍ എത്ര ദിവസം ചേരണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ല. വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമാണ് നിയമ നിര്‍മ്മാണ സഭകള്‍ ഇരിക്കുന്നത്. സാധ്യതകള്‍ പൂര്‍ണമായി സഭകള്‍ ഉപയോഗപ്പെടുത്തത്തുന്നില്ല.
ഇത് നിയമനിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാതെയാണ് നിയമങ്ങള്‍ പലപ്പോഴും പാസാക്കുന്നത്. ജഡ്ജിയെന്ന നിലയില്‍ പലപ്പോഴും ഇത്തരം നിയമങ്ങളുടെ ലക്ഷ്യം എന്താണെന്ന് സംശയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
പാര്‍ലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുതാന്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. ശക്തവും ചടുലവുമായ പ്രതിപക്ഷം ഭരണത്തിലും, സര്‍ക്കാരിലും ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്താന്‍ സഹായകരമാകും.
ഒരു കാലത്ത് സര്‍ക്കാരും, പ്രതിപക്ഷവും തമ്മില്‍ പരസ്പര ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രതിപക്ഷത്തിന്റെ സ്ഥാനം ചുരുങ്ങുകയാണ്. രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്ക് കടക്കരുത്. ദൗര്‍ഭാഗ്യകരമായ കാര്യം അതിന് സാക്ഷ്യം വഹിക്കുന്നുവെന്നാണ്. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.