28.4 C
Kottayam
Saturday, June 6, 2026

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരില്‍

Must read

തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂർ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിക്കും. അടിത്തറയടക്കം 55 അടി ഉയരമാണ് പ്രതിമയുടേത്. ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ അല്ലഗഡയിലാണ് പ്രതിമ നിര്‍മ്മിച്ചത്.

35 അടി ഉയരമുള്ള പ്രതിമ 20 അടി പീഠത്തില്‍ സ്ഥാപിക്കുന്നതോടെ ആകെ ഉയരം 55 അടിയാകും. സുബ്രഹ്മണ്യ ആചാരി എന്ന ശിൽപിയാണ് പ്രതിമ നിർമ്മിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നും പ്രതിമയെ റോഡ് മാർ​ഗമാണ് ക്ഷേത്രത്തിലെത്തിച്ചത്.

ജില്ലാ കളക്ടർ കൃഷ്ണ തേജയും കല്യാൺ കുടുംബവും വൻ ജനാവലിയും ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 24 നാണ് ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. പ്രതിമയ്ക്കും ആന്ധ്രാപ്രദേശിൽ നിന്ന് തൃശ്ശൂരിലേക്ക് പ്രതിമ എത്തിക്കുന്നതിനും ഏകദേശം 75 ലക്ഷം രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തൽ.

ഏറെ തിരഞ്ഞ ശേഷമാണ് പ്രതിമയ്ക്ക് യോജിച്ച പാറ കണ്ടെത്തിയത്. വലതുകൈ കൊണ്ട് അനുഗ്രഹിച്ചും ഇടതു കൈയില്‍ ഗദ കാലിനോട് ചേര്‍ത്തുപിടിച്ചും നില്‍ക്കുന്ന രീതിയിലാണ് പ്രതിമ.

- Advertisement -

പ്രശസ്ത ശില്‍പി വി സുബ്രഹ്മണ്യം ആചാര്യലുവിന്റെ ശ്രീ ഭാരതി ശില്‍പകലാമന്ദിരമാണ് പ്രതിമ നിര്‍മ്മിച്ചത്. നാല്‍പ്പതിലധിരം ശില്‍പികളുടെ സഹായത്തോടെയാണ് പ്രതിമയുടെ നിര്‍മ്മാണം.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week