28.2 C
Kottayam
Friday, June 5, 2026

ആവേശേപോരിൽ ഇംഗ്ലണ്ടിനെ മറികടന്ന് ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിക്കരികെ! ജയം അവസാന ഓവറിൽ

Must read

സെന്റ് ലൂസിയ: ടി20 ലോകകപ്പിന്റെ സെമി ഫൈനലിന് ഒരുപടി അടുത്തെത്തി ദക്ഷിണാഫ്രിക്ക. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക സെമിക്ക് അരികിലെത്തുന്നത്. 164 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ചത്.

ക്വിന്റണ്‍ ഡി കോക്കിന്റെ (38 പന്തില്‍ 65) ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഡേവിഡ് മില്ലര്‍ 28 പന്തില്‍ 43 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹാരി ബ്രൂക്ക് 37 പന്തില്‍ 53 റണ്‍സെടുത്ത് പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല.

തുടക്കം മുതല്‍ താളം കണ്ടെത്താന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കായില്ല. ഫിലിപ് സാള്‍ട്ട് (11), ജോസ് ബട്‌ലര്‍ (17), ജോണി ബെയര്‍സ്‌റ്റോ (16), മൊയീന്‍ അലി (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ 10.2 ഓവറില്‍ നാലിന് 61 എന്ന നിലയിലായി. എന്നാല്‍ ബ്രൂക്ക് – ലിയാം ലിവിംഗ്‌സ്റ്റണ്‍ (33) സഖ്യം 78 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ ലിവിംഗ്‌സ്റ്റണെ പുറത്താക്കി കഗിസോ റബാദ ദക്ഷിണാഫ്രിക്ക ബ്രേക്ക് ത്രൂ നല്‍കി. അവസാന ഓവറില്‍ ബ്രൂക്കിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ എയ്ഡന്‍ മാര്‍ക്രം പുറത്താക്കിയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. സാം കറന്‍ (10), ജോഫ്ര ആര്‍ച്ചര്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ്, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

- Advertisement -

റീസ ഹെന്‍ഡ്രിക്സ് (19 പന്തില്‍ 25) താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ റീസ – ഡി കോക്ക് സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 10-ാം ഓവറില്‍ റീസയെ പുറത്താക്കി മൊയീന്‍ അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി.

- Advertisement -

12-ാം ഓവറില്‍ ഡി കോക്കും മടങ്ങി. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്. മൂന്നാമനായി എത്തിയ ഹെന്റിച്ച് ക്ലാസനും (8) പിന്നീടെത്തിയ എയ്ഡന്‍ മാര്‍ക്രത്തിനും (1) തിളങ്ങാനായില്ല. ഇതോടെ നാലിന് 113 എന്ന നിലയിലേക്ക് വീണു ദക്ഷിണാഫ്രിക്ക.

പിന്നീട് മില്ലറുടെ ഇന്നിംഗ്സാണ് സ്‌കോര്‍ 150 കടത്തിയത്. മാര്‍കോ ജാന്‍സനാണ് (0) പുറത്തായ മറ്റൊരു താരം. ട്രിസ്റ്റണ്‍ സ്റ്റബ്സ് (12), കേശവ് മഹാരാജ് (5) പുറത്താവാതെ നിന്നു. ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പുറമെ മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week