സോണിയ ഗാന്ധിക്ക് ഇന്ന് പിറന്നാള്‍; ബിപിന്‍ റാവത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് ആഘോഷങ്ങളില്ലാതെ 75-ാം പിറന്നാള്‍. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് വ്യക്തിപരമായും പാര്‍ട്ടിയുടെയും ഇന്നത്തെ എല്ലാ പരിപാടികളും സോണിയ റദ്ദു ചെയ്തു.

എഴുപത്തിനാലു വയസു തികഞ്ഞപ്പോഴും കര്‍മനിരതയാണ് സോണിയ. പാര്‍ലമെന്റിലെത്തി ഇന്നലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിലും സോണിയ ലോക്‌സഭയിലെ മുന്‍നിരയില്‍ രാവിലെ തന്നെയെത്തിയിരുന്നു.

കോണ്‍ഗ്രസിനു മുഴുസമയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ വൈകിയതിനെ തുടര്‍ന്നാണു സോണിയ താത്കാലിക പ്രസിഡന്റായി തുടരുന്നത്. മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരും കൊച്ചുമക്കളും അടുത്ത ജീവനക്കാരും മാത്രമാകും ഇന്നു സോണിയയെ കാണുക. കുടുംബത്തിലും പുറത്തും ഇന്ന് ആഘോഷങ്ങളൊന്നും വേണ്ടെന്നു സോണിയ തന്നെയാണു നിര്‍ദേശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News