സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്, നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഇത് രണ്ടാം വട്ടമാണ് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പാര്‍ട്ടി എംപിയും കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഈ വര്‍ഷം ജൂണിലായിരുന്നു ആദ്യം കോവിഡ്-19 വൈറസ് ബാധ സോണിയ ഗാന്ധിക്ക് സ്ഥിരീകരിച്ചിരുന്നത്. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനില്‍ തുടരും. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും വീട്ടില്‍ നിരീക്ഷണത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News