24.8 C
Kottayam
Sunday, June 7, 2026

ആലപ്പുഴയിൽ മകൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്നു

Must read

ആലപ്പുഴ: ആലപ്പുഴ ഭരണിക്കാവില്‍ മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുറത്തിയാട് പുത്തന്‍ത്തറയില്‍ രമ മോഹനാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മിഥുന്‍ മോഹനെ പോലീസ് അറസ്റ്റ് ചെയ്തു.

മിഥുനും പിതാവ് മോഹനനും വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയില്‍ മദ്യം വാങ്ങുന്നതിനുള്ള പണത്തിനു വേണ്ടി ഇവര്‍ രമയെ സമീപിച്ചു. എന്നാല്‍, പണം നല്‍കാന്‍ അവര്‍ വിസ്സമതിച്ചതോടെ മിഥുൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മറ്റൊരു മകനോടൊപ്പം വാടകവീട്ടില്‍ മാറി താമസിക്കുകയായിരുന്നു രമ. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിവരുന്നത്. പിതാവിനും സംഭവത്തില്‍ പങ്കുണ്ടെന്ന മകന്റെ മൊഴിയിൽ മോഹനനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മിഥുന്‍ സ്ഥിരമായി അമ്മയെ ആക്രമിക്കാറുണ്ടെന്നും മദ്യത്തിനും ലഹരിമരുന്നിനും അടിമയാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.പലപ്പോഴും ഇവ‍ർ അയൽ വീടുകളിലാണ് രാത്രി കിടന്നിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week