പത്തനംതിട്ട : തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവരുടെ മകൻ കൊച്ചുമോനാണു (അനിൽകുമാർ-50)കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ളവ അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News