സ്വത്ത് തട്ടിയെടുക്കാനായി മര്‍ദ്ദനം; മകനെതിരെ പരാതിയുമായി അമ്മ

ഇടുക്കി: സ്വത്ത് തട്ടിയെടുക്കാനായി അമ്മയെ മകന്‍ മര്‍ദിച്ചെന്ന് പരാതി. കമ്പംമേട് കുഴിത്തൊളു സ്വദേശിയായ അറുപത്തിയഞ്ചുകാരിയാണ് സ്വന്തം മകനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.17 വര്‍ഷം പഴക്കമുള്ള വീട്ടിലാണ് പരാതിക്കാരിയായ രുഗ്മിണിയമ്മ താമസിക്കുന്നത്.

ഈ വീടും സ്ഥലവും സ്വന്തം പേരിലാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് മകനായ സന്തോഷിന്റെ ഉപദ്രവം. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കൂലിപണി ചെയ്താണ് രുഗ്മിണിയമ്മ ജീവിക്കുന്നത്. പഞ്ചായത്തില്‍ നിന്നും രണ്ട് തവണ വീട് അനുവദിച്ചെങ്കിലും, നിര്‍മാണത്തിന് സന്തോഷ് സമ്മതിക്കുന്നില്ലെന്നും, തന്നെ ഇറക്കിവിട്ടശേഷം സ്വത്ത് കൈക്കലാക്കാനാണ് ശ്രമിക്കുന്നതെന്നും രുഗ്മിണിയമ്മ പറയുന്നു.

കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ സന്തോഷ് മര്‍ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്‌തെന്നാണ് പരാതി. വീടിനും സ്ഥലത്തിനും മുന്‍പും സന്തോഷ് അവകാശവാദം ഉന്നയിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. കുടിവെള്ളത്തില്‍ മുളകുപൊടി വിതറുകയും, മോട്ടര്‍ നശിപ്പിക്കുകയും ചെയ്തു. അന്ന് കമ്പംമെട്ട് പോലീസ് കേസ് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News