EntertainmentNationalNews

അവസരങ്ങള്‍ക്ക് വേണ്ടി ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട്! എതിര്‍ക്കുന്നവരെ നശിപ്പിക്കും:നടി ലത

കൊച്ചി:കാസ്റ്റിംഗ് കൗച്ച് എന്നത് എല്ലാ മേഖലയിലും നിലനില്‍ക്കുന്നൊരു കാര്യമാണ്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പല പ്രമുഖ താരങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല സീരിയല്‍ രംഗത്തും ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ടെന്ന് പലരും ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ടെലിവിഷന്‍ താരം ലത റാവും തന്റെ അനുഭവം തുറന്ന് പറയുകയാണ്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ലത റാവു. സെല്‍വി, തിരുമതി സെല്‍വം തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള ലത റാവു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ജയം രവി നായകനായി എത്തിയ തില്ലാലങ്കിഡിയിലൂടെയാണ് ലത സിനിമാ ലോകത്ത് സാന്നിധ്യം അറിയിക്കുന്നത്. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് താരം താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുന്നത്.

Latha Rao,

ചില നടിമാര്‍ സിനിമയിലെ അവസരങ്ങള്‍ക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകാറുണ്ടെന്നാണ് ലതയുടെ വെളിപ്പെടുത്തല്‍. അതിന് തയ്യാറാകാത്തവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാറുണ്ടെന്നും ലത പറയുന്നു. ചില നടിമാര്‍ അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടലടക്കമുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകാറുണ്ട്. ഇത് സിനിമാ-സീരിയല്‍ രംഗത്ത് മാത്രമല്ല മറ്റ് പല മേഖലകളിലും നടക്കുന്ന ഒന്നാണെന്നും ലത റാവു പറയുന്നു. തങ്ങളുടെ കരിയറില്‍ മുന്നോട്ട് പോകാന്‍ വേണ്ടിയാണ് നടിമാര്‍ ഇതിന് തയ്യാറാകുന്നത്. ഇത്തരം അഡ്‌ജെസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകാത്തവര്‍ക്ക് ഇത് മൂലം വലിയ നഷ്്ടങ്ങള്‍ സംഭവിക്കാറുണ്ടെന്നും ലത റാവു പറയുന്നു.

താന്‍ കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിനാല്‍ തനിക്ക് ചില സിനിമകളില്‍ അവസരം നഷ്ടമായിട്ടുണ്ടെന്നും ലത റാവു പറയുന്നു. എന്നാല്‍ തന്നോട് അത്തരത്തില്‍ പെരുമാറിയ സംവിധായകരുടെയോ നഷ്ടമായ സിനിമകളുടെയോ പേരുകള്‍ പറയാന്‍ ലത തയ്യാറായില്ല. ലതയുടെ ഈ തുറന്ന് പറച്ചില്‍ നടിമാര്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളുടെ ആഴം വ്യക്തമാക്കുന്നതാണ്. അത്തരം അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകാത്തവരുടെ ഗതി എന്താകുമെന്നും താരത്തിന്റെ തുറന്ന് പറച്ചിലുകൡ നിന്നും വ്യക്തമാകുന്നുണ്ട്.

സിനിമയിലും സീരിയലിലുമൊക്കെ അഭിനയിക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം യുവതികള്‍ അവസരം തേടിയെത്തുന്നുണ്ട്. പലര്‍ക്കും ഈ മേഖലയിലെ ചതിക്കുഴികള്‍ അറിയില്ല. അവരെയാണ് ഇത്തരക്കാര്‍ മുതലെടുക്കുക. അവസരം നല്‍കാം, രക്ഷപ്പെടുത്താം എന്നൊക്കെ വാഗ്ദാനം നല്‍കി അവരെ ചിലര്‍ ചൂഷണം ചെയ്യും. ഇതിന് തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുകയും അവരുടെ കരിയര്‍ നശിപ്പിക്കുകയും ചെയ്യുന്നതോടെ എതിര്‍പ്പുകളെ ദുര്‍ബലമാക്കുകയും ചെയ്യും. ഇതോടെ ഈ മേഖലയിലേക്ക് കടന്നു വരാന്‍ പലരും മടിക്കുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്യും.

ലതയുടെ തുറന്ന് പറച്ചില്‍ വിനോദ രംഗത്ത് വേണ്ട സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. കഴിവിനേയും ആത്മസമര്‍പ്പണത്തേയും തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത് എന്നാണ് ലതയുടെ തുറന്ന് പറച്ചിലിന്റെ കൂടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ പറയുന്നത്. അഭിനേതാക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും അവര്‍ക്കെതിരായ ചൂഷണങ്ങളും അവസാനിപ്പിച്ച് കഴിവ് നോക്കി മാത്രം അവസരങ്ങള്‍ നല്‍കുന്നൊരു സാഹചര്യം സൃഷ്ടിച്ചെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു.

Latha Rao,

സീരിയല്‍ ലോകത്താണ് ലത റാവു താരമായി മാറുന്നത്. സ്വാമി അയ്യപ്പനിലൂടെയാണ് ലത മലയാളികളുടെ മുന്നിലെത്തുന്നത്. പിന്നീട് സിനിമകളിലേക്കും ലത എത്തി. സിനിമയ്ക്കും സീരിയലിനും പുറമെ ഒടിടി ലോകത്തും ലത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തനിക്കൊപ്പം പരമ്പരയില്‍ അഭിനയിച്ച രാജ്കമലിനെയാണ് ലത റാവു വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടം വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണുള്ളത്, ലോറയും രാഗയും. കഴിഞ്ഞ ദിവസം തങ്ങളുടെ വീട്ടില്‍ മോഷണ ശ്രമം നടന്നതായി ലതയും രാജ്കമലും വെളിപ്പെടുത്തിയിരുന്നു. ഇതും വലിയ വാര്‍ത്തയായി മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button