ന്യൂഡൽഹി : വായുവിലൂടെയുള്ള കൊറോണ വ്യാപനം ചെറുക്കാൻ പരിഹാര മാർഗ്ഗം നിർദ്ദേശിച്ച് പകർച്ചവ്യാധി വിദഗ്ധൻ ഡോ. ഫഹീം യൂനുസ്. എൻ 95 അല്ലെങ്കിൽ കെഎൻ 95 മാസ്‌കുകളുടെ ഉപയോഗത്തിലൂടെ വായുവിലൂടെ വൈറസ് പകരുന്നത് തടയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വായുവിലൂടെ പടരുമെന്ന ലാൻസന്റ് പഠന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആളുകൾ രണ്ട് എൻ95 അല്ലെങ്കിൽ കെഎൻ95 മാസ്‌കുകൾ വാങ്ങണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. 24 മണിക്കൂറിൽ കൂടുതൽ ഒന്ന് ഉപയോഗിക്കരുത്. ഉപയോഗ ശേഷം മാസ്‌കുകൾ പ്രത്യേകം മാറ്റിവെയ്ക്കണം. പിറ്റേ ദിവസം വീണ്ടും ഉപയോഗിക്കാം. കേടുവന്നില്ലെങ്കിൽ ഒരാഴ്ച മുഴുവനായും മാസ്‌ക് ധരിക്കാമെന്നും യൂനുസ് പറയുന്നു.
വൈറസ് വായുവിലൂടെ പടരാം എന്നതിന് വായു മലിനീകരണം എന്ന അർത്ഥം ഇല്ലെന്നും യൂനുസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് കൊറോണ വൈറസ് വായുവിലൂടെ പടരുമെന്നുള്ള ലാൻസെന്റ് റിപ്പോർട്ട് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്.രോഗം ബാധിച്ച ആളുകളുടെ സ്രവകണങ്ങള്‍ വഴി മാത്രമാണ് വൈറസ് പകരുന്നതെന്നും വായുവിലൂടെ പകരില്ലെന്നുമായിരുന്നു ഇതുവരെയുള്ള ധാരണ.
കൊവിഡ് വൈറസ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവുണ്ടെന്ന് പഠനത്തിൽ പറയുന്നു. നിലവിൽ കൊവിഡ് വ്യാപനത്തിനെതിരെ സ്വീകരിക്കുന്ന മുൻകരുതൽ നടപടികളിൽ ഉടൻ മാറ്റം വേണ്ടിവരുമെന്ന് അവര്‍ വ്യക്തമാക്കി.
വായുവിലൂടെ പരക്കുന്ന വൈറസിന പ്രതിരോധിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് കഴിയാത്തതായാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.യുഎസ്, കാനഡ, യു.കെ എന്നീ രാജ്യങ്ങളിലെ ആറു വിദഗ്ദ്ധരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. തുറസായ സ്ഥലങ്ങളേക്കാൾ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന തോത് കൂടുതലെന്നും പഠനത്തിൽ പറയുന്നു.
വെന്റിലേഷൻ ഉറപ്പാക്കിയ മുറികളിൽ രോഗവ്യാപനം കുറവാണെന്നും പഠനത്തിൽ പറയുന്നു. ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങൾ കാര്യമായി കാണാത്തവരിൽ നിന്നാണ് നാൽപതു ശതമാനത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗവ്യാപനശേഷിയുള്ള വൈറസുകളുടെ സാന്നിധ്യം വായുവിൽ കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് മണിക്കൂര്‍ വരെ വൈറസിന് വായുവിൽ തങ്ങിനിൽക്കാൻ സാധിക്കുമെന്നും കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. തുറസായ സ്ഥലങ്ങളേക്കാൾ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന തോത് കൂടുതലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രോഗിയുടെ സംസാരം, ശ്വസനം, തുമ്മൽ എന്നിവയിലൂടെയെല്ലാം എളുപ്പത്തിൽ വായൂവിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ട്. ഹോട്ടലുകളിലെ തൊട്ടടുത്ത മുറികളിലെ ആളുകൾക്കിടയിൽ അതും ഒരിക്കലും പരസ്പരം ബന്ധപ്പെടാത്ത ആളുകൾ തമ്മിൽ വൈറസ് വ്യാപകമായി പകരുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു
രാജ്യത്ത് കൊവിഡ് രൂക്ഷമാകുമ്പോഴും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യവസായ സംഘടനകളെയും അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തില്ലെന്നും അവർ വ്യക്തമാക്കി.
ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം 2.75 ലക്ഷം കടക്കുമെന്നാണ് കരുതുന്നത്. മരണനിരക്ക് മുൻപത്തെ പോലെയില്ല. പ്രാദേശികമായ നിയന്ത്രണമോ, സംസ്ഥാന തല ലോക്ക്ഡൗണോ ഏതാണ് വേണ്ടതെന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. അതേസമയം രാജ്യം ഗുരുതര സാഹചര്യമാണ് നേരിടുന്നത്. ഛത്തീസ്‌ഗഡിൽ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 13 ശതമാനമാണ്. സിറോ സർവേയിലെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിമർശനം.
ഓരോ സംസ്ഥാനത്തും ഓക്സിജൻ ആവശ്യത്തിന് എത്തിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങി. മധ്യപ്രദേശിൽ ആറ് പേർ ഓക്സിജൻ കിട്ടാതെ ഒരു ആശുപത്രിയിൽ മരിച്ചെന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്. കരിഞ്ചന്തകളിൽ ഓക്സിജൻ സിലണ്ടറുകളുടെ വിൽപന തടയാൻ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് സർക്കാരുകൾ. കൊവിഡ് ചികിത്സാ മരുന്നുകളുടെ ക്ഷാമം ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജീവൻരക്ഷാ മരുന്നായ റെംദിവിറിന്റെ 90000 ഡോസ് ചത്തീസ്ഗഢിന് കേന്ദ്രം നൽകും.
പുതിയ 20 പ്ലാന്റുകൾ വഴി പ്രതിദിനം ഒന്നര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കുപ്പി മരുന്ന് ഉൽപ്പാദിപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. മധ്യപ്രദേശ്, യുപി, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി ഉയരുകയാണ്. രോഗികളുടെ പ്രതിദിന വർധനവ് കുറവാണെങ്കിലും ബീഹാർ, പശ്ചിമബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ മരണ നിരക്ക് കൂടുതലാണ്. പല സംസ്ഥാനങ്ങൾ താത്കാലിക ആശുപത്രികൾ തയ്യാറാക്കി ചികിത്സരംഗ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ്.