KeralaNews

കുർബാന തർക്കം തീരുന്നു;അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കും, ഏകീകൃത കുര്‍ബാന ചൊല്ലും

കൊച്ചി:രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. എറണാകുളം -അങ്കമാലി അതിരൂപതയിലെ കുർബാന തർക്കമാണ് ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തിയിരിക്കുന്നത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്.

ചര്‍ച്ചയിലെ അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി. ഡിസംബർ 24 നാണ് പള്ളി തുറക്കുക. തിരുപ്പിറവി ചടങ്ങിൽ മാത്രം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായി. ബിഷപ് ബോസ്കോ പുത്തൂരാണ് ഏകീകൃത കുർബാന ചൊല്ലുക. ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

മറ്റു പള്ളികളിൽ വർഷത്തിലൊരിക്കൽ സിനഡ് കുർബാന അർപ്പിക്കും.മലയാറ്റൂരിൽ മറ്റ് രൂപതകളിൽ നിന്ന് എത്തുന്നവർക്ക്  സിനഡ് കുർബാന അർപ്പിക്കാം.മുൻകൂട്ടി ബുക്ക് ചെയ്താൽ സൗകര്യമൊരുക്കും.മൈനർ സെമിനാരികളിൽ  മാസത്തിൽ ഒരിക്കൽ ഏകീകൃത കുർബാന ചൊല്ലും. എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ട് വർഷം നീണ്ട തർക്കത്തിന് ആണ് ഇപ്പോള്‍ സമവായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button