27.6 C
Kottayam
Thursday, June 4, 2026

മന്‍സിയയ്ക്ക് ഐക്യദാര്‍ഢ്യം; നൃത്തോല്‍സവം ഉപേക്ഷിച്ച് നര്‍ത്തകിമാര്‍

Must read

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട നര്‍ത്തകി മന്‍സിയയ്ക്ക് ഐക്യദാ‍‍ർഢ്യവുമായി ന‍ർത്തകി ദേവിക സജീവനും, അഞ്ജു അരവിന്ദും. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ ഏപ്രിൽ 24ന് നടക്കാനിരിക്കുന്ന തന്റെ നൃത്ത പ്രകടനത്തിൽ നിന്നും വിട്ടുനിന്നുകൊണ്ടാണ് ദേവികാ ഐക്യദാ‍‍ർഢ്യവുമായി എത്തിയത്. ഏപ്രില്‍ 24ന് നിശ്ചയിച്ച പരിപാടി ബഹിഷ്കരിക്കുകയാണ് എന്നാണ് അഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.

ദൗർഭാഗ്യകരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന സഹ കലാകാരന്മാർക്കൊപ്പം നിന്നുകൊണ്ട് തന്റെ പ്രകടനത്തിൽ വിട്ടുനിൽക്കുന്നുവെന്നാണ് ദേവിക അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ദേവിക ഇക്കാര്യം അറിയിച്ചത്.

അഞ്ജു അരവിന്ദിന്‍റെ പോസ്റ്റ്

And….. Yes, I have decided not to perform at the Koodalmanikyam dance festival which was scheduled for the 21st of April.
ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്താൻ എനിക്ക് പലകാരണങ്ങൾ ഉണ്ട്.
*കൂടൽമാണിക്യം കമ്മിറ്റിയുടെ നിബന്ധനകളിൽ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കാൻ പാടില്ല എന്ന ‘പുരാതനമായ’ നിയമം ഉണ്ടെന്നിരിക്കെ മൻസിയയുടെ അപേക്ഷയെ ആദ്യം പരിഗണിച്ച്, ഫോട്ടോ ഉൾപ്പെടെ മറ്റ് details വാങ്ങിച്ചു പ്രിന്റ് ചെയ്തു പുറത്തിറക്കി പിന്നീട് മത വിശ്വാസി അല്ല എന്ന ഒറ്റകാരണം കൊണ്ട് അവസരം നിഷേധിച്ചത്.
*പ്രോഗ്രാം കൺഫോം ചെയ്യാൻ പോയ എന്റെ സുഹൃത്തിനോട് ‘ഞാൻ ഹിന്ദു ആണ്’ എന്ന് (എന്റെ ഫോം ഉൾപ്പെടെ) എഴുതി ഒപ്പിടാൻ പ്രേരിപ്പിച്ചത്.
*’സമർപ്പണ’ കലാപരിപാടിയിൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത നിബന്ധകളും കാരണങ്ങളും പറഞ്ഞു പക്കമേള കലാകാരന്മാരെ ഒഴിവാക്കുന്നത്. എന്നാൽ ഈ നിബന്ധനകൾ ഒന്നും കഴിഞ്ഞ വർഷങ്ങളിലെ നൃത്തോത്സവങ്ങളിൽ ഉണ്ടായിരുന്നും ഇല്ല.
കൂടാതെ പ്രമുഖ കലാകാർ ഉൾപ്പെടെ നിരവധി കലാകാരെ തിരഞ്ഞെടുത്തതിന് ശേഷം ‘അവരുടേതായ’ കാരണങ്ങൾ പറഞ്ഞു അവസരം നിഷേധിച്ചു എന്നാണ് അറിയാൻ സാധിച്ചത്.
കഴിഞ്ഞ വർഷങ്ങളിലെ മികവ് കൊണ്ടുതന്നെയാണ് വളർന്നുവരുന്ന മറ്റ് കലാകാരെ പോലെ ഞാനും അപേക്ഷ അയച്ചതും അവസരം ലഭിച്ചപ്പോൾ പക്കമേളക്കാർക്ക് ഉള്ള പ്രതിഫലം പോലും സംഘാടകർ നൽകില്ല എന്നറിഞ്ഞിട്ടും നൃത്തപരിപാടി ചെയ്യാൻ ആഗ്രഹിച്ചതും അതിനായി പ്രായത്നിച്ചതും. എന്നാൽ നിബന്ധനകൾ വെച്ച് വെച്ച്, ഞാൻ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട സാഹചര്യത്തിൽ വരെ കാര്യങ്ങൾ എത്തിനിൽക്കുകയാണ്.
ഒരു കലാകാരി എന്ന നിലയിൽ, കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂർണ്ണ ബോധ്യത്താൽ, കല അവതരിപ്പിക്കാൻ ‘ഹിന്ദുവാണ്’ എന്ന് എഴുതി സമ്മതിച്ചു ആ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് സാധിക്കില്ല.
 Therefore I BOYCOTT this opportunity.
അഞ്ജു അരവിന്ദ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week