സോളാര്‍ പീഡനക്കേസ്; എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐ പരിശോധന

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐയുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടക്കുന്നത്. എം.എല്‍.എ ഹോസ്റ്റലിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സി.ബി.ഐ സംഘത്തിന് തെളിവ് നല്‍കാനായി എം.എല്‍.എ ഹോസ്റ്റലില്‍ പരാതിക്കാരിയും എത്തിയിട്ടുണ്ട്. ഹൈബി ഈഡന്‍ ഉപയോഗിച്ച മുറിയിലാണ് പരിശോധന നടക്കുന്നത്.

2021 ജനുവരിയിലാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബി.ജ.പി ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ്.ഐ.ആര്‍.

പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയത്.തിരുവനന്തപുരം സി.ബി.ഐ പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല. പരാതിക്കാരി നേരിട്ട് കേസിന്റെ വിശദാംശങ്ങള്‍ ഡല്‍ഹി സി.ബി.ഐ ആസ്ഥാനത്തെത്തി കൈമാറുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News