29.4 C
Kottayam
Saturday, June 6, 2026

Budget 2024:വൈദ്യുതി ബിൽ പിടിച്ചുനിര്‍ത്താം; 18,000 രൂപ സബ്സിഡിയിൽ സോളാർ പദ്ധതി

Must read

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ സാധാരണക്കാർക്കായി വമ്പൻ പദ്ധതികൾ. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്‌ത് ബിജിലി പദ്ധതിക്ക് മികച്ച പ്രതികരണമാണ് നേരത്തെയും ലഭിച്ചിട്ടുള്ളത്. വൈദ്യുതി നിരക്ക് കുറയ്‌ക്കാൻ സഹായിക്കുന്ന ഈ പദ്ധതിയിൽ 1.28 കോടി രജിസ്‌ട്രേഷനുകളും 14 ലക്ഷം അപേക്ഷകളും ഇതിനകം ലഭിച്ചിരുന്നു.

സൗരോർജം പ്രയോജനപ്പെടുത്തി സാധാരണ കുടുംബങ്ങൾക്ക് ഗണ്യമായ സാമ്പത്തിക ആശ്വാസം നൽകുന്ന രീതിയിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞത് 15,000 രൂപ മുതൽ 18,000 രൂപ വരെയാണ് കുടുംബങ്ങൾക്ക് പ്രതിവർഷം ലാഭിക്കാൻ സാധിക്കുക. മാത്രമല്ല, സോളാർ പാനൽ ഇൻസ്റ്രാളേഷൻ, മെയിന്റനൻസ് എന്നിവയിൽ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള നിരവധി യുവാക്കൾക്ക് തൊഴിലവസരങ്ങളും ലഭിക്കും.

സോളാർ പദ്ധതിക്ക് കീഴിൽ ഒരു കിലോവാട്ടിന് 9,000 രൂപ മുതൽ 18,000 രൂപ വരെയാണ് വീട്ടുടമകൾക്ക് സബ്‌സിഡി നൽകുന്നത്. കൂടാതെ മൂന്ന് കിലോവാട്ട് മുതൽ അഞ്ച് കിലോവാട്ട് വരെ വരുന്ന ഇൻസ്റ്റലേഷന് വേണ്ടി ചെലവാകുന്ന 2.20 ലക്ഷം രൂപ മുതൽ 3.5 ലക്ഷം രൂപ വരെ സാധാരണ നിങ്ങൾ വൈദ്യുതി ബിൽ അടയ്‌ക്കുന്നതുപോലെ തവണകളായി അടയ്‌ക്കാവുന്നതാണ്. 2016ൽ ആരംഭിച്ച ഈ സോളാർ പദ്ധതിയുടെ കപ്പാസിറ്റി 2.7 ജിഗാവാട്ടായിരുന്നു. എന്നാൽ, വരും വർഷങ്ങളിൽ 40 ജിഗാവാട്ടായി ഉയർത്തുകയാണ് ലക്ഷ്യം.

പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് മൂന്ന് കോടി വീടുകൾ നിർമിക്കുമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമലാ സീതാരാമൻ. മോദി സർക്കാരിന്റെ ആദ്യ ധനകാര്യ ബഡ്ജ​റ്റ് അവതരിപ്പിക്കുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം. പത്ത് ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. നഗരങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരുകോടി ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നഗര ഭവന പദ്ധതിക്ക് കേന്ദ്രവിഹിതമായി 2.2 ലക്ഷം കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

- Advertisement -

സ്ത്രീകളുടെ ഉന്നമനത്തിനായി മൂന്ന് ലക്ഷം കോടി രൂപ നിക്കിവച്ചിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഗ്രാമവികസനത്തിനുമായി 2.66 ലക്ഷം കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് നിർമലാ സീതാമൻ പറഞ്ഞു.

- Advertisement -

സാധാരണക്കാർക്ക് ആശ്വാസം പകരുന്ന നിരവധി പ്രഖ്യാപനങ്ങളുമായി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. സ്വർണത്തിനും വെള്ളിക്കും വിലകുറയും. ഇതിനൊപ്പം മൊബൈൽ ഫാേണുകൾക്കും ചാർജറുകൾക്കും തുണിത്തരങ്ങൾക്കും ലതൽ ഉത്പന്നങ്ങൾക്കും വില കാര്യമായി കുറയും. ബഡ്‌ജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെയാണ് ഇവയ്ക്ക് വില കുറയുന്നത്. ക്യാൻസർ ചികിത്സയ്ക്കുള്ള മൂന്നുമരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.

ആദായ നികുതി നിയമത്തിൽ സമഗ്ര പരിഷ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്യണ്യപ്രവർത്തനങ്ങൾക്കുള്ള പണമിടപാടിന് നികുതിയില്ല. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി ഉണ്ടാകില്ല എന്ന പ്രഖ്യാപനവും ബഡ്ജറ്റിലുണ്ട്.

ചെറുകിട – ഇടത്തരം സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഈട് രഹിത വായ്പ നൽകും. ഇതിനായി 100 കോടി രൂപ വരെയുള്ള വായ്പകൾ പ്രാപ്തമാക്കുന്നതിനുള്ള പുതിയ ഗ്യാരന്റി പ്ലാനുകൾ കൊണ്ട് വരും. എംഎസ്എംഇകൾക്ക് ബാങ്ക് വായ്പ സുഗമമാക്കുമെന്നും ബഡ്‌ജറ്റ് പ്രഖ്യാപനത്തിലുണ്ട്.

- Advertisement -

എംഎസ്എംഇകൾക്ക് ഈടും ഗ്യാരന്റിയും ഇല്ലാതെ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ടേം ലോണുകൾ സുഗമമാക്കുന്നതിനും പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. മുദ്ര വായ്പയുടെ പരിധി ഉയർത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. രാജ്യത്ത് കൂടുതൽ വ്യവസായ പാർക്കുകൾ കൊണ്ടുവരും.

12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നാണ് പ്രഖ്യാപനം. തൊഴിൽ, മദ്ധ്യവർഗം, ചെറുകിട – ഇടത്തരം മേഖലകൾക്ക് ആണ് ബഡ്ജറ്റിൽ കൂടുതൽ പരിഗണന നൽകുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു.

അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റൺഷിപ്പിന് അവസരം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2024 – 25 ലേക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പുതിയ പദ്ധതിയുടെ കീഴിൽ 5,000 രൂപ ഇന്റേൺഷിപ്പ് അലവൻസ് നൽകുമെന്നും മന്ത്രി അറിയിച്ചു. ഇന്റേൺഷിപ്പിന് സൗകര്യമൊരുക്കുന്ന കമ്പനികൾ ഇന്റേണുകളെ പരിശീലിപ്പിക്കുന്നതിനുള്ള ചെലവ് വഹിക്കുകയും അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഇതിനായി ഉപയോഗിക്കുകയും ചെയ്യുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇ പി എഫ് എൻറോൾമെന്റ് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1.48 ലക്ഷം കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാൻസറിനുള്ള മൂന്ന് മരുന്നുകളുടെയും നിരക്കും കുറയും. സ്വർണം, വെള്ളി കാർഷിക അനുബന്ധ മേഖലയ്ക്കായി 1.52 ലക്ഷം കോടിരൂപ വിനിയോഗിക്കും.12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നാണ് പ്രഖ്യാപനം.

കാർഷിക മേഖലയിലും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ഗവേണഷണം കൃത്യമായി പരിശോധിക്കും. നബാർഡുവഴി കർഷകർക്ക് കൂടുതൽ സഹായം നൽകും.കാർഷിക മേഖലയിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കും. ഇതിന് സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും.ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായം.പച്ചക്കറി ഉത്പാദനവും സംഭരണവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു. ‘‘സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണകരമാകും’’ – മന്ത്രി കൂട്ടിച്ചേർത്തു. 

ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. മൂന്നാം വട്ടം അധികാരത്തിലേറിയ സർക്കാരിന്റെ ഭൂരിപക്ഷത്തെ തടഞ്ഞുനിർത്തിയത് തൊഴില്ലില്ലായ്മയും കൂടിയായിരുന്നുവെന്നാണ് വിലയിരുത്തൽ.

ന്യൂഡല്‍ഹി: മുദ്രാലോണുകളുടെ പരിധി 20 ലക്ഷമായി ഉയര്‍ത്തി. നിലവിലുള്ള പത്തുലക്ഷത്തില്‍നിന്നാണ് മുദ്രാവായ്പ പരിധി 20 ലക്ഷമായി ഉയര്‍ത്തിയത്. ഗ്രാമീണമേഖലകളിലെ വികസനത്തിന് 2.66 ലക്ഷം കോടി രൂ നീക്കിവെയ്ക്കുന്നതായും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവെച്ചു.

ഗ്രാമീണ, നഗര മേഖലകളില്‍ മൂന്ന് കോടി വീടുകള്‍ നിര്‍മിക്കും. വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കായി ഡോര്‍മിറ്ററി പോലെ റെന്റല്‍ ഹൗസിങ് സൗകര്യം. നഗരമേഖലകളിലെ ദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ക്കും മധ്യവര്‍ഗകുടുംബങ്ങള്‍ക്കും ഭവനപദ്ധതിക്കായി പത്ത് ലക്ഷം കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. ബിഹാറില്‍ ദേശീയ പാത വികസനത്തിന് 26,000 കോടി രൂപയാണ് അനുവദിച്ചത്. ബിഹാറിന് വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി അനുവദിച്ചു.ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴിക്ക് പദ്ധതി. നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും. പട്‌ന- പൂര്‍ണിയ, ബക്‌സര്‍- ബദല്‍പുര്‍, ബോധ്ഗയ- വൈശാലി എന്നീ മൂന്ന് എക്‌സ്പ്രസ് വേകളും ബിഹാറിൽ പ്രഖ്യാപിച്ചു.

ആന്ധ്രപ്രദേശില്‍ തലസ്ഥാന നഗര വികസനത്തിന് ധനസഹായം, സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌, ആന്ധ്രയുടെ പിന്നാക്കമേഖലയുടെ വികസനത്തിന് സാമ്പത്തിക സഹായവുമുണ്ട്. വന്‍ പദ്ധതികളും ഫണ്ടും ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ കോളടിച്ചു. അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാറിലെ ഗയയിലെ വ്യവസായ പദ്ധതി, ഹൈദരബാദ്-ബെംഗളൂരു വ്യവസായ ഇടനാഴി, വിശാഖപട്ടണം വ്യവസായ ഇടനാഴി തുടങ്ങിയവയിൽ വമ്പൻ പദ്ധതികളും ബജറ്റിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week