24.9 C
Kottayam
Saturday, June 6, 2026

‘ക്യുആർ കോഡാണോ ഇത്‌?’; ഋഷി സുനകിന്റെ തോൽവിക്ക് പിന്നാലെ അക്ഷതയ്ക്ക് പരിഹാസം

Must read

ലണ്ടൻ:തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചതിന് പിന്നാലെ പരിഹാസങ്ങളും ട്രോളുകളും നേരിട്ട് ഭാര്യ അക്ഷതാ മൂര്‍ത്തി. ഋഷി സുനക് രാജിക്കത്ത് നല്‍കാന്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയപ്പോഴും ഡൗണിങ് സ്ട്രീറ്റില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയപ്പോഴും അക്ഷതാ മൂര്‍ത്തി ധരിച്ച വസ്ത്രവുമായി ബന്ധപ്പെട്ടുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിലര്‍ വസ്ത്രത്തിന്റെ വിലയെ കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റുചിലര്‍ അതിന്റെ പാറ്റേണിനെ കുറിച്ചും നിറത്തെക്കുറിച്ചുമെല്ലാമാണ് ട്രോളുകളുണ്ടാക്കിയത്.

നീലയും വെള്ളയും ചുവപ്പും വരകള്‍ വരുന്ന ഒരു ഗൗണായിരുന്നു അക്ഷത ധരിച്ചിരുന്നത്. ഹൈനെക്ക് ഡിസൈനിലുള്ള ഈ ഗൗണിന് ഫുള്‍സ്ലീവാണ് നല്‍കിയിരുന്നത്. 42,000 രൂപയാണ് ഈ ഗൗണിന്റെ വില. ഇതിനൊപ്പം വെള്ള നിറത്തിലുള്ള ഒരു ഹൈ ഹീല്‍ ഷൂവും പെയര്‍ ചെയ്തു. ഡൗണിങ് സ്ട്രീറ്റില്‍ ഋഷി സുനക് വികാരനിര്‍ഭരനായി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന അക്ഷതയുടെ കൈയില്‍ ഒരു കുടയുമുണ്ടായിരുന്നു.

ഈ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ പ്രചരിച്ചു. അക്ഷതയുടെ നില്‍പും ആ ഔട്ട്ഫിറ്റും ആളുകള്‍ക്ക് അത്ര രസിച്ചില്ല. അമേരിക്കന്‍ പതാക പുതച്ചാണോ അക്ഷത നില്‍ക്കുന്നതെന്നും ഡിസ്‌നിലാന്‍ഡില്‍ പ്രവേശിക്കാനുള്ള ക്യുആര്‍ കോഡാണ് അക്ഷതയുടെ ഗൗണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പരിഹസിക്കുന്നു. ‘അക്ഷതയുടെ വസ്ത്രം സ്റ്റീരിയോഗ്രാമാണ്, സൂക്ഷിച്ചുനോക്കിയാല്‍ കാലിഫോര്‍ണിയയിലേക്ക് ഒരു വിമാനം പോകുന്നത് കാണാം’, ‘പ്രച്ഛന്നവേഷം കെട്ടിയാണോ അക്ഷത നില്‍ക്കുന്നത്?’ എന്നിങ്ങനെ നീണ്ടുപോകുന്നു ട്രോളുകള്‍.

ബ്രിട്ടന്റെ പ്രധാനമന്ത്രിയായ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഋഷി സുനക്. ഇന്‍ഫോസിസിന്റെ സ്ഥാപകനും ബില്ല്യണറുമായ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത. സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024-ലെ സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ഡൗണിങ് സ്ട്രീറ്റിലെ ഏറ്റവും സമ്പന്നരായ ദമ്പതികളാണ് ഋഷിയും അക്ഷതയും. ഏകദേശം ഏഴായിരം കോടി രൂപയാണ് ഇരുവരുടേയും ആസ്തി.

- Advertisement -

സ്റ്റാന്‍ഫോര്‍ഡിലെ പഠനത്തിനിടയിലാണ് ഋഷി സുനകിനെ അക്ഷത പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വളരുകയായിരുന്നു. 2009 ഓഗസ്റ്റ് 13-ന് ഇരുവരും ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലില്‍ വിവാഹിതരായി. ഇരുവര്‍ക്കും രണ്ട് കുഞ്ഞുങ്ങളാണുള്ളത്. കൃഷ്ണയും അനൗഷ്‌കയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week