25.5 C
Kottayam
Friday, June 5, 2026

അന്ന് പണം നൽകി ജയിൽ ജീവിതം ആസ്വദിച്ച ബോച്ചെ; ഇന്ന് സർക്കാർ ചെലവിൽ സൗജന്യ ജയിൽ വാസം, ആഘോഷമാക്കി സോഷ്യൽമീഡിയ

Must read

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായിരിക്കുകയാണ് വ്യവസായിയായ ബോബി എറണാകുളം സെൻട്രൽ പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിൽ എത്തിച്ച ശേഷം സെൻട്രൽ എ.സി.പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നാളെ കോടതിയിൽ ഹാജരാക്കും. ഈ വാർത്തകൾക്കിടെ പണ്ട് ജയിൽ ജീവിതം എങ്ങനെയുണ്ടെന്ന് അനുഭവിച്ചറിയാൻ ബോബി ചെമ്മണ്ണൂർ തെലങ്കാന വരെ പോയ കഥ സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. 2018 ലായിരുന്നു സംഭവം.

തെലങ്കാനയിലെ ‘ഫീൽ ദ ജയിൽ’ പദ്ധതി പ്രകാരം ആണ് ബോബി ചെമ്മണ്ണൂർ ഒരു ദിവസം ജയിൽ ‘ശിക്ഷ’ അനുഭവിച്ചത്. ടൂറിസം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഈ പദ്ധതി. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയിൽ മ്യൂസിയത്തിൽ ആയിരുന്നു താമസം. 500 രൂപയാണ് ബോബി ചെമ്മണ്ണൂർ ഇതിനായി ചെലവിട്ടത്.

- Advertisement -

ടൂറിസം പോലെ ആണ് പരിപാടി എങ്കിലും ജയിൽ വസ്ത്രങ്ങൾ ധരിച്ച് തന്നെ വേണം അകത്ത് കടക്കാൻ. 24 മണിക്കൂർ ജയിൽ വാസത്തിനിടെ, ജയിൽ വസ്ത്രങ്ങൾ ധരിച്ച് ബോബി ചെമ്മണ്ണൂർ ചെടി നനക്കുകയും നിലം തുടക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. 24 മണിക്കൂറിലെ ജയിൽ വാസത്തിൽ ഫോൺ ഉപയോഗിക്കാൻ പറ്റില്ല.ജയിലിലെ അന്തേവാസികൾക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇങ്ങനെ എത്തുന്നവർക്കും കൊടുക്കുക.

- Advertisement -

15 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ ജയിലിൽ കഴിയാൻ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ, കുറ്റം ചെയ്താൽ മാത്രമേ കേരളത്തിലെ ജയിലിൽ പാർപ്പിക്കൂ എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവത്രേ. എന്തായാലും അഞ്ച് പൈസ ചിലവിടാതെ ഫ്രീയായി ജയിലിൽ ഇനി കഴിയാമല്ലോ എന്നാണ് ആളുകൾ പരിഹസിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week