കൊച്ചി: സോഷ്യൽ മീഡിയാ റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത്ത് ‘ഗുണ്ട ബിനു’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. മാർച്ച് 31ന് ശരത്തിന്‍റെ പിറന്നാളായിരുന്നു. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നടി സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ ശരത്തിന് ആദരാഞ്ജലികൾ നേർന്നു. “പ്രിയ കലാകാരൻ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയിൽ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യൽ മീഡിയയിൽ ഗുണ്ട ബിനു എന്ന പേരിൽ ഒരുപാട് വൈറലായ് റീൽസുകളും ശരത് ഉണ്ണിത്താൻ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആദരാഞ്ജലികൾ.” സ്നേഹ ശ്രീകുമാർ കുറിച്ചു.
റീലുകൾ ചെയ്യാൻ പ്രത്യേകം കോസ്റ്റ്യൂംതന്നെ ശരത്തിനുണ്ടായിരുന്നു. വലിയ മീശയും കട്ടിപ്പുരികവും മറുകും തലയിൽ കെട്ടുമായി എത്തുന്ന ശരത്തിന്‍റെ വീഡിയോകൾ ഓരോരുത്തരേയും പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ചെയ്ത ‘ഓണം വന്നല്ലോ’ എന്ന റീൽ ഏറെ വൈറലായിരുന്നു. നാല് ദിവസങ്ങൾക്ക് മുൻപ് ട്രംപിനെ ഉൾപ്പെടുത്തി രസകരമായ ഒരു വീഡിയോ ശരത്ത് ഇട്ടിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പേജിൽ വന്ന അവസാനത്തെ റീലും.
Popular social media influencer and mimicry artist Sarath Unnithan passed away in the United States after collapsing unexpectedly. His friends confirmed the news through his social media accounts, leaving his followers and the artistic community in deep shock. Sarath, who gained fame through his viral reels and mimicry performances, was known for his unique talent for impressions and humor. Efforts are underway to repatriate his mortal remains to Kerala, and the Malayali community in the US is actively coordinating the process

