ബാലയും ഗോപി സുന്ദറും ഇഞ്ചോടിഞ്ച് പൊരുതുകയാണ്! ദയവ് ചെയ്ത് കേരളം വിട്ട് പോകണം, ബാലയോട് ആരാധകര്‍
കൊച്ചി:താന്‍ വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന് അടുത്തിടെയാണ് ബാല വെളിപ്പെടുത്തിയത്. തന്റെ ഇരുനൂറ്റമ്പത് കോടിയുടെ സ്വത്ത് ആര്‍ക്ക് പോകണമെന്ന് താന്‍ തീരുമാനിക്കും എന്നും തുടങ്ങി നിരവധി വെളിപ്പെടുത്തലുകള്‍ നടന്‍ നടത്തി. ഇന്നിതാ താന്‍ വീണ്ടും വിവാഹിതനായെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്‍.
ബാലയുടെ മാമന്റെ മകളായ കോകിലയാണ് വധു. മാസങ്ങള്‍ക്ക് മുന്‍പ് കോകില ബാലയുടെ കൂടിയുള്ള ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒരു വീട്ടില്‍ താമസിക്കുകയാണെന്നും വിവാഹിതരായെന്നും തുടങ്ങി നിരവധി ഗോസിപ്പുകള്‍ അന്നും വന്നു. കേട്ടത് പോലെ കോകിലയെ വിവാഹം കഴിച്ചു വീണ്ടും കുടുംബജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടന്‍.
വിവാഹ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ബാലയ്ക്ക് വന്‍ വിമര്‍ശനം ആണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഗോപി സുന്ദറും ബാലയും ഇഞ്ചോടിഞ്ച് പൊരുതുകയാണ്. ബാല നാലാമത്തെ വിക്കറ്റിന് ഒരുങ്ങുമ്പോള്‍ ഏഴിലധികം വിക്കറ്റ് എടുത്ത ഗോപി സുന്ദര്‍ തന്നെയാണ് ഇപ്പോഴും ലീഡ് ചെയ്യുന്നത്.
എലിസബത്തിനെ ഉപേക്ഷിച്ചതോടെ താങ്കളോട് ഉണ്ടായിരുന്ന സ്‌നേഹവും സഹതാപവും എല്ലാം പോയി. ഇതെങ്കിലും ജീവിത അവസാനം വരെ ഉണ്ടാവട്ടെ, പുണ്യം ചെയ്ത മാതാപിതാക്കളാണ് ഗോപി സുന്ദറിന്റെയും, ബാലയുടെയും. ഓരോ വര്‍ഷം കൂടുമ്പോഴും പുതിയ പുതിയ മരുമക്കളെയല്ലേ കിട്ടിക്കൊണ്ടിരിക്കുന്നത്.
ബാലക്ക് ഇതൊരു തുടര്‍ക്കഥ… കഥ, നായകന്‍, സംവിധാനം, നിര്‍മാണം, വിതരണം, ശ്രീ. ബാല… ഇതൊക്കെ എത്ര നാള്‍ മുന്നോട്ടു പോകുമെന്ന് അറിയില്ല, കാലില്‍ ഇടുന്ന ചെരുപ്പ് പോലെയാണ് സിനിമാക്കാരുടെ കുടുംബ ജീവിതം. പഴകിയാല്‍ പുതിയത് വാങ്ങുന്നപോലെ.
യഥാര്‍ഥ പെണ്ണിനെ കിട്ടി, ഇനി അടങ്ങി ഒതുങ്ങി ജീവിക്കുമെന്ന് പ്രതീക്ഷിക്കാം. ഇതങ്ങ് ആദ്യമേ ചെയ്താല്‍ പോരായിരുന്നോ? ആദ്യമേ തന്നെ മുറപ്പെണ്ണിന് കിട്ടിയിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നു. എന്നാലും പാവം എലിസബത്ത്,
‘ആവര്‍ത്തിക്കപ്പെടുന്ന ‘ബാല’വിവാഹങ്ങള്‍” എന്ന് ക്യാപ്ഷന്‍ കൊടുത്താല്‍ പൊളിക്കും! ഇത് ലാസ്റ്റാണെന്നു കരുതുന്ന നിഷ്‌കളങ്കര്‍ ആരെങ്കിലുമുണ്ടോ. ഇവനെ നിയമത്തിനു മുന്നില്‍ വരുത്തി അമൃതയുടെ മകള്‍ക്കു അര്‍ഹമായത് വാങ്ങി കൊടുക്കുകയാണ് അമൃത ചെയ്യേണ്ടത്… എന്നിങ്ങനെ കഴിഞ്ഞ കാലങ്ങളില്‍ ബാലയുടെ പേരിലുയര്‍ന്ന വാര്‍ത്തകളെല്ലാം ചേര്‍ത്താണ് കമന്റുമായി ആളുകള്‍ എത്തിയിരിക്കുന്നത്.
അതേ സമയം ഈ വിവാഹം തന്റെ അവസാനത്തേത് ആണെന്നാണ് നടന്‍ പറയുന്നത്. താലി കെട്ടുന്നതിന് മുന്‍പായിട്ടാണ് ഇത് ഫൈനലാണെന്ന് സൂചിപ്പിച്ചത്. ഇതിനെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സ്വന്തം മുറപ്പെണ്ണിനെ തന്നെ വിവാഹം കഴിച്ച സ്ഥിതിയ്ക്ക് ബാല കേരളത്തില്‍ നിന്നും നാട്ടിലേക്ക് തന്നെ പോകുന്നതാണ് നല്ലതെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു.
ബാലയെ സംബന്ധിച്ച് തമിഴ് സംസ്‌കാരം പിന്തുടരുന്ന ആളാണ്. കേരളത്തില്‍ വന്ന് സിനിമകളില്‍ ഹിറ്റായി എന്നതൊഴിച്ച് ബാക്കി ജീവിതം അയാള്‍ക്ക് സുഖകരമായിരിക്കില്ല. ദയവ് ചെയ്ത് ഭാര്യയെയും കൂട്ടി ചെന്നൈയിലേക്ക് പോകൂ… അഭിനയിക്കാന്‍ മാത്രം കേരളത്തിലേക്ക് വരുന്നതാണ് നല്ലതെന്ന് തുടങ്ങി ബാലയെ ഉപദേശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വിവാഹ വാര്‍ത്തയുടെ താഴെ വരുന്നത്.