EntertainmentNews

‘വരലക്ഷ്മിയുടെ വരൻ രണ്ടാംകെട്ടുകാരൻ, ഇതാരാ ഹൾക്കോ… വിശാൽ രക്ഷപ്പെട്ടതിൽ സന്തോഷം

ചെന്നൈ:താരപുത്രിയാണെങ്കിൽ കൂടിയും കഴിവുകൊണ്ടാണ് വരലക്ഷ്മി ശരത്കുമാർ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. അഭിനയം അടക്കം പഠിച്ചശേഷം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത പോടാ പോടി എന്ന സിമ്പു സിനിമയിൽ നായികയായാണ് വരലക്ഷ്മി സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയിൽ നായികയായിരുന്നുവെങ്കിലും പിന്നീട് മലയാളത്തിൽ അടക്കം വില്ലത്തി വേഷങ്ങളും സഹനടിയായുമെല്ലാം വരലക്ഷ്മി തിളങ്ങിയിട്ടുണ്ട്.

മുപ്പത്തിയെട്ടുകാരിയായ വരലക്ഷ്മി തമിഴിലും മലയാളത്തിലും മാത്രമല്ല തെലുങ്കിലും തിരക്കുള്ള നടിയാണ്. 2012ൽ ആരംഭിച്ച വരലക്ഷ്മിയുടെ സിനിമാ ജീവിതം 2024ൽ എത്തി നിൽക്കുമ്പോൾ നടി ഇതുവരെ മുപ്പതിന് മുകളിൽ സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ വരലക്ഷ്മി വിവാ​ഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി നടിയുടെ വിവാഹനിശ്ചയം കുടുംബാം​ഗങ്ങളുടെ സാന്നിധ്യത്തിൽ നടന്നു

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് താൻ വിവാഹിതയാകാൻ പോവുകയാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നും വരലക്ഷ്മി ശരത്കുമാർ ആരാധകരെ അറിയിച്ചത്. വരലക്ഷ്മിയുടേത് പ്രണയ വിവാഹമാണ്. നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ പ്രതിശ്രുത വരൻ. മുംബെെയിൽ വെച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളായിരുന്നു. ഈ വർഷാവസാനത്തോടെ വിവാഹമുണ്ടാകുമെന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ​ഗാലറിസ്റ്റാണ് വരലക്ഷ്മിയുടെ വരൻ നിക്കോളായ് തമിഴ് സ്റ്റൈലിലാണ് വിവാഹനിശ്ചയം നടന്നതെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

വരലക്ഷ്മി വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടതോടെ ഫോട്ടോകൾക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. പൊതുവെ സെലിബ്രിറ്റികളുടെ വിവാഹം, വിവാഹനിശ്ചയം എന്നിവയുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ പുറത്ത് വരുമ്പോൾ ഒരു സോഷ്യൽമീഡിയ ഓഡിറ്റിങുണ്ടാകും. വരലക്ഷ്മിയുടെ കാര്യത്തിലും അതിൽ മാറ്റമൊന്നുമുണ്ടായില്ല. വരനെ അടിമുടി നോക്കി ഇഴകീറി പരിശോധിച്ചാണ് ഓരോ സോഷ്യൽമീ‍ഡിയ ഉപഭോക്താക്കളും കമന്റിട്ടിരിക്കുന്നത്.

ബോഡി ഷെയ്മിങ് ചെയ്യുന്ന തരത്തിലും വരലക്ഷ്മിയുടെ മുൻകാല പ്രണയങ്ങളെ വീണ്ടും വലിച്ചിട്ടുള്ളതുമായ കമന്റുകളും നടിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെ‍ട്ടിട്ടുണ്ട്. ഏറെയും കമന്റുകൾ നിക്കോളായ് സച്ച്ദേവിന്റെ ശരീരത്തെ കുറിച്ചുള്ളതാണ്. ഇതാരാ ഹൾക്കോ..? ഒട്ടും ചേർച്ചയില്ലാത്ത ജോഡി… എന്നാണ് ഒരാൾ കുറിച്ചത്.

അക്വാമാനെപ്പോലെയുണ്ടല്ലോ, വരലക്ഷ്മിക്ക് ഒട്ടും ചേരാത്ത വരൻ… ഒന്ന് കൂടി ചിന്തിച്ചിട്ട് വിവാഹത്തിലേക്ക് കടന്നാൽ പോരെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. നിക്കോളായ് സച്ച്ദേവിന്റെ രണ്ടാം വിവാഹ​മാണ് വരലക്ഷ്മിയുമായി നടക്കാൻ പോകുന്നതെന്ന തരത്തിലും കമന്റുകളുണ്ട്. ചിലർ നടൻ വിശാൽ രക്ഷപ്പെട്ടതിൽ സന്തോഷം എന്ന തരത്തിലും കമന്റ് ചെയ്തിട്ടുണ്ട്.

വരലക്ഷ്മിയും വിശാലും ഒരിടയ്ക്ക് പ്രണയത്തിലായിരുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വിശാലുമായുള്ള പ്രണയബന്ധം തകര്‍ന്നുവെന്ന് വെളിപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് വരലക്ഷ്മി പങ്കുവെച്ച ട്വീറ്റും ഒരിടയ്ക്ക് വലിയ ചർച്ചയായിരുന്നു. പ്രണയം ഇപ്പോള്‍ വേറൊരു തലത്തിലെത്തിയിരിക്കുന്നു.

ഏഴ് വര്‍ഷം നീണ്ട പ്രണയം അയാള്‍ മാനേജര്‍ വഴിയാണ് അറിയിച്ചത്. ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്…? എവിടെയാണ് സ്‌നേഹം…? ഇങ്ങനെ ചോദിച്ചാണ് വരലക്ഷ്മി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അന്ന് ട്വീറ്റ് ചെയ്തത്.

താൻ വിവാഹിതയാകില്ലെന്ന് പറഞ്ഞിട്ട് എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും നടിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ വന്നിട്ടുണ്ട്. വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങൾ ആദ്യം പുറത്തുവിട്ടത് വരലക്ഷ്മിയുടെ പിതാവും നടനുമായ ശരത്കുമാറിന്റെ രണ്ടാം ഭാര്യ രാധികയാണ്. ശരത്‌കുമാറിന്റെ ആദ്യ ഭാ​ര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമെ പൂജ എന്ന മകൾ കൂടി ഇവര്‍ക്കുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button