കൊച്ചി:കഴിഞ്ഞ ദിവസമാണ് ഗായിക അഞ്ജു ജോസഫ് രണ്ടാമതും വിവാഹിതയായെന്ന വാര്‍ത്ത പുറത്തുവരുന്നത്. വളരെ രഹസ്യമായി രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു അഞ്ജുവിന്റെ വിവാഹം. എന്‍ജിനീയറായ ആദിത്യ പരമേശ്വരനാണ് വരന്‍. ഇരുവരും ഒന്നിച്ചുള്ള വിവാഹ വിരുന്നും ഏറെ ശ്രദ്ധേയമായി. അതേസമയം അഞ്ജു തന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ് ഇപ്പോള്‍.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം മാനസികമായി തകര്‍ന്നു പോയെന്നും താന്‍ വിഷാദത്തിലേക്ക് പോയ അവസ്ഥയുണ്ടായതായും ്അഞ്ജു മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ വളരെ സൗഹൃദത്തോട് കൂടിയാണ് മുന്‍ ഭര്‍ത്താവുമായി പിരിഞ്ഞതെന്നാണ് ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനല്‍ നല്‍കിയ അഭിമുഖത്തിലൂടെ ഗായിക പറഞ്ഞത്. ആദ്യ ഭര്‍ത്താവിനെ കുറിച്ച് അഞ്ചു പറയുന്നത് കേട്ടിട്ട് എങ്കില്‍ പിന്നെ നിങ്ങള്‍ക്ക് വേര്‍പിരിയണമായിരുന്നോ എന്ന ചോദ്യവുമായിട്ടാണ് ആരാധകര്‍ എത്തിയത്.
അഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്… ‘ ഞങ്ങള്‍ ഇപ്പോഴും വിളിക്കാറുണ്ട്. എന്ത് ആവശ്യം വന്നാലും വിളിക്കും. നല്ല ടേംസില്‍ ഇരിക്കുന്ന ആള്‍ക്കാര്‍ എന്തിനാണ് തല്ലി പിരിഞ്ഞ് പോകുന്നത്. അതിന്റെ ആവശ്യം ഒന്നും ഇല്ലല്ലോ. നമ്മളെല്ലാവരും പ്രായപൂര്‍ത്തിയായ ആള്‍ക്കാരാണ്. കാര്യങ്ങള്‍ സംസാരിച്ച് മാന്യമായിട്ട് പിരിയാവുന്നതേയുള്ളു. ഞാന്‍ ഇങ്ങനെയൊക്കെ അഭിമുഖത്തില്‍ സംസാരിച്ചതോടെ ഇത് പറയാന്‍ എളുപ്പമാണെന്നാണ് പല ആളുകളും പ്രതികരിച്ചത്.
പക്ഷേ തല്ലി പിരിഞ്ഞ് പോകുന്നിടത്തെ പ്രശ്‌നമുള്ളൂ. മാന്യമായിട്ട് നമുക്കത് അവസാനിപ്പിക്കാന്‍ സാധിക്കും. ഞാനൊരിക്കലും ഡിവോഴ്‌സിനെ പ്രൊമോട്ട് ചെയ്യുന്നതല്ലെന്നും ജീവിതത്തില്‍ ആര്‍ക്കും ഇതൊന്നും സംഭവിക്കാതെ ഇരിക്കട്ടെ’, എന്നുമാണ് തന്റെ പ്രാര്‍ത്ഥന എന്നും അഞ്ജു പറയുന്നു.
അതേ സമയം അഞ്ജുവിന്റെ വീഡിയോ വൈറലായതോടെ ഇത്രയും അണ്ടര്‍സ്റ്റാന്‍ജിങ്ങ് ആയിട്ടുള്ളവരാണെങ്കില്‍ പിരിയേണ്ട ആവശ്യമുണ്ടായിരുന്നോ? എന്ന് ചോദിക്കുകയാണ് ആരാധകര്‍. ‘മനോഹരമായി അവസാനിപ്പിക്കാന്‍ പറ്റുന്നത് കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ആണ്. മീഡിയയുടെ മുന്നില്‍ വന്നിരുന്നു മനോഹരമായി അവസാനിപ്പിച്ചു എന്നൊക്കെ പറയാന്‍ സുഖമാണ്. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ദാമ്പത്യം എവിടെയെങ്കിലുമുണ്ടോ. എങ്കില്‍ പിന്നെ മനോഹരമായി ഒരുമിച്ചു ജീവിച്ചാല്‍ പോരായിരുന്നോ?
എന്റെ ഭര്‍ത്താവുമായി ഞാന്‍ പിരിയാന്‍ നില്‍ക്കുകയാണ്. മ്യൂച്ചലായിട്ട് തന്നെ. എന്റെ ജീവിതത്തില്‍ ഇനി ഒരിക്കലും കാണരുത് എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അയാള്‍. അത്രയും ഞാന്‍ മാനസികമായി തകര്‍ന്നു പോയി. ഒരു വര്‍ഷമേ ആയുള്ളൂ കല്യാണം കഴിഞ്ഞിട്ട്. പക്ഷെ വിഷമിക്കാന്‍ ഒരുപാട് ഓര്‍മ്മകളും തന്നു. എന്റെ വിവാഹജീവിതത്തില്‍ ഞാനാണ് കൂടുതല്‍ ബുദ്ധിമുട്ടിയത്. ഒന്നും വേണ്ടായിരുന്നു. പക്ഷെ ഒരുപാട് പാഠങ്ങള്‍ പഠിക്കാന്‍ പറ്റി. ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും സ്‌നേഹിക്കരുതെന്നും ഇനി മൂവ് ഓണ്‍ ചെയ്യണമെന്നും പഠിച്ചു.
എന്നിട്ട് ആണോ ഡിപ്രെഷന്‍ ആയത്. അത് എങ്ങനെ കഴിയും അങ്ങനെ പിരിയാന്‍. അത് വേദനയുള്ളോണ്ട് അല്ലേ നമുക്ക് സഹിക്കാന്‍ പറ്റാണ്ട് ആവുന്നത്. ഒരിക്കലും ഡിവോഴ്‌സ് ഫ്രണ്ട്ഷിപ്പോടെ പിരിയാന്‍ ആവില്ല. അങ്ങനെ മനസിലാക്കാമെങ്കില്‍ എന്തിനാണ് പിരിയുന്നത്. അവിടെ ഒരിക്കലും പിരിയേണ്ടി വരില്ല. ഒത്തുപോകാന്‍ പറ്റാതെ വരുമ്പോഴാണ് പിരിയുന്ന അവസ്ഥ വരുന്നത്. സഹിക്കാന്‍ ആവില്ല ആര്‍ക്കും. ബാക്കിയെല്ലാം പറയാം അത്രേയുള്ളൂ.
ആദ്യമൊക്കെ അങ്ങോട്ടുമിങ്ങോട്ടും വഴക്കിട്ട് പിന്നെ പിന്നെ ക്ഷമിച്ച്, സഹിച്ചു, അഡ്ജസ്റ്റ് ചെയ്ത് കുറച്ചു വര്‍ഷങ്ങള്‍. എന്നിട്ടും വലിയ മാറ്റങ്ങള്‍ ഒന്നുമില്ല. ജീവിതത്തില്‍ സന്തോഷം ഇല്ലെന്ന് തോന്നുന്ന ഘട്ടത്തില്‍ എന്റെ ജീവിതം അവസാനിച്ചെന്ന് കരുതി യാതൊരു വികാരവും ഇല്ലാതെ കുറച്ചു വര്‍ഷങ്ങള്‍ കൂടി മുന്നോട്ടു പോകും. അതും കഴിഞ്ഞ് സങ്കടം സഹിക്കാന്‍ വയ്യാതെയാണ് ഡിവോഴ്‌സിനെ കുറിച്ച് ചിന്തിക്കത്തുള്ളൂ.
അങ്ങനെ ഡിവോഴ്‌സ് ചെയ്യുന്നവരാണ് യാതൊരു ശത്രുതയും ഇല്ലാതെ അങ്ങോട്ടുമിങ്ങോട്ടും വഴക്കും ഇല്ലാതെ പിരിയുന്നത്. അല്ലാതെ ഒന്നും പറഞ്ഞ് രണ്ടാമത്തേന് ഡിവോഴ്‌സ് ചെയ്യാന്‍ നടക്കുന്നവരും ഡിവോഴ്‌സ് ചെയ്തവരുമാണ് ശത്രുതയോടു കൂടി പെരുമാറുന്നത്.’ എന്ന് തുടങ്ങി അഞ്ജുവിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് വരുന്നത്.