29.4 C
Kottayam
Friday, June 5, 2026

‘ചേരുന്നത് ഇട്ടാൽ പോരേ? നാണവും മാനവും ഇല്ലേ..? വീട്ടിൽ നിന്നും അഴിച്ചുവിട്ടേക്കുവാണോ?’; മീനാക്ഷിക്ക് വിമർശനം!

Must read

കൊച്ചി:സംവിധായകൻ ലാൽ ജോസ് തന്റെ പുതിയ സിനിമയുടെ നായികയെയും നായകനെയും കണ്ടെത്താനായി നടത്തിയ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി. ഷോയിൽ വിജയിയായില്ലെങ്കിലും പിന്നീട് ഉടൻ പണമെന്ന പരിപാടി അവതരിപ്പിച്ചുകൊണ്ട് മിനി സ്‌ക്രീനിന്റെ പ്രിയതാരമായി മാറുകയായിരുന്നു മീനാക്ഷി രവീന്ദ്രൻ. ഇപ്പോൾ മിനിസ്‌ക്രീനിനൊപ്പം ബിഗ് സ്‌ക്രീനിലും താരം സജീവമാണ്. മാലിക് എന്ന സിനിമയിൽ ശ്രദ്ധേയ വേഷം മീനാക്ഷിക്ക് ലഭിച്ചിരുന്നു.

അവിടെ നിന്നാണ് സിനിമാ ജീവിതം മീനാക്ഷി ആരംഭിക്കുന്നത്. നൃത്തത്തിലും പ്രാവീണ്യമുള്ള മീനാക്ഷി എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് വന്നത്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ മീനാക്ഷി ജോലിക്കാരിയായിരുന്നു. ഇരുപത്തിയേഴുകാരിയായ മീനാക്ഷി ഇതിനോടകം ഹൃദയം അടക്കം നിരവധി സിനിമകളുടെ ഭാ​ഗമായി.

താരത്തിന്റെ ഏറ്റവും പുതിയ സിനിമ പ്രേമലുവാണ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പ്രേമലു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം എന്നിവരാണ് മീനാക്ഷി രവീന്ദ്രന് പുറമെ മറ്റ് കഥപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.

- Advertisement -

കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. താരങ്ങളെല്ലാം അതിനായി എത്തിയിരുന്നു. മീനാക്ഷിയും മോഡേൺ ലുക്കിൽ അതീവ സുന്ദരിയായി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പിസ്ത ​ഗ്രീൻ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോൺ വസ്ത്രമായിരുന്നു മീനാക്ഷി ധരിച്ചിരുന്നത്. താരം ഓഡിയോ ലോഞ്ചിനായി എത്തുന്ന വീഡിയോകൾ പ്രചരിച്ചതോടെ മീനാക്ഷിയുടെ വസ്ത്രധാരണ രീതിക്ക് വലിയ വിമർശനമാണ് ലഭിക്കുന്നത്.

- Advertisement -

മീനാക്ഷിയെ മാത്രമല്ല മാതാപിതാക്കളെയും വരെ വലിച്ചിട്ട് വളരെ മോശമായ രീതിയിലാണ് ഏറെയും പേർ കമന്റ് കുറിച്ചിരിക്കുന്നത്. ഇത് കണ്ടി ഛർദിക്കാൻ വന്നത് എനിക്ക് മാത്രം ആണോ?, ഈ പെണ്ണിന് എന്ത് കാണിക്കാനും ഒരു മടിയുമില്ല. നാണവും മാനവുമില്ലാത്ത ജന്മം. മോളെന്ത് കാണിച്ച് നടന്നാലും അച്ഛനും അമ്മയ്ക്കും യാതൊരു പ്രശ്നവുമില്ലെന്ന് തോന്നുന്നു

ഒരു ഉളുപ്പും ഇല്ലാതെ ഇത്രയും ആളുകൾക്കിടയിൽ ഇങ്ങനെ നടക്കാൻ എങ്ങനെ കഴിയുന്നു. വീട്ടുകാരെ സമ്മതിക്കണം ഇങ്ങനെ വിട്ടേക്കുന്നതിന്… കഷ്ടം, ഇതിനെ അഴിച്ചുവിട്ട വീട്ടുകാരെ വേണം പറയാൻ നാണമുണ്ടോ..?, കണ്ണാടി നോക്കാറില്ലെന്ന് തോന്നുന്നു. മഹാ ബോർ ആയിട്ടുണ്ട്‌ എന്നിങ്ങനെ നീളുന്നു കമന്റുകൾ. വസ്ത്ര സ്വാതന്ത്ര്യം എന്നത് ഓരോ മനുഷ്യമുണ്ടെന്നത് മനസിലാക്കാതെയാണ് പലരും മീനാക്ഷിയെ ആക്ഷേപിച്ച് കമന്റ് കുറിച്ചിരിക്കുന്നതെന്നത് വ്യക്തമാണ്.

താൻ എന്ത് ധരിക്കണം എന്ന കാര്യത്തിൽ വ്യക്തതയുള്ള നടിയാണ് മീനാക്ഷി. മുമ്പും ഇത്തരത്തിൽ വിമർശനം വന്നപ്പോൾ നടി ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. ‘എന്നെ ഞാനായിട്ട് തന്നെ സ്വീകരിച്ച ആളാണ് ഞാന്‍. മെലിഞ്ഞിരിക്കുകയാണെന്നൊ പൊക്കം കുറവാണെന്നൊ ഉള്ള കമന്റുകളൊന്നും ബാധിക്കാറില്ല.’

- Advertisement -

‘സുന്ദരികള്‍ക്ക് മാത്രമല്ലല്ലോ കഥയുള്ളത്. എല്ലാ ബോഡി ടൈപ്പുള്ളവര്‍ക്കും കഥകളുണ്ട്. എനിക്ക് വ്യത്യസ്തമായ മോഡേൺ ഡ്രസ് ധരിക്കാനാണ് കൂടുതൽ ഇഷ്ടം എന്റെ ഡ്രസ്സിന്റെ പേരിൽ നിരവധി കളിയാക്കലുകൾ ഞാൻ മുമ്പും കേട്ടിട്ടുണ്ട്’, എന്നാണ് മുമ്പൊരിക്കൽ വിമർശനം വന്നപ്പോൾ പ്രതികരിച്ച് മീനാക്ഷി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week