‘ഭർത്താവ് പെട്ടു അല്ലേ’ പീഡന പരാതിക്കിടെ ശ്രീകുമാറിനെ ചേർത്ത് പിടിച്ച് ഭാര്യ സ്നേഹ….സൈബര്‍ ആക്രമണം

കൊച്ചി:ലൈംഗികാതിക്രമ പരാതിയിൽ ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും സീരിയലിലെ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. നടിയുടെ പരാതിയിലാണ് നടപടി. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് നടിയുടെ പരാതി. മറ്റൊരാള്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ യുവതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. തൃക്കാക്കര പോലീസാണ് കേസന്വേഷിക്കുന്നത്.
കേസിനെ സംബന്ധിച്ച് ഇതുവരെ ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല. അതിനിടയിൽ ഇപ്പോഴിതാ ഇരുവർക്കുമെതിരെ സൈബർ ആക്രമണം കടുത്തിരിക്കുകയാണ്. പീഡന പരാതിക്ക് പിന്നാലെ ശ്രീകുമാറിനെ ചേർത്ത് നിർത്തി ഭാര്യ സ്നേഹ ശ്രീകുമാർ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന്താഴെയാണ് ചിലർ കടുത്ത അധിക്ഷപവുമായി എത്തിയിരിക്കുന്നത്. ഭർത്താവ് പെട്ടുവല്ലേയെന്നാണ് കമന്റുകൾ.
പരാതിയിൽ എന്തെങ്കിലും കഴമ്പുണ്ടോയെന്ന ചോദിക്കുന്നവരും ഉണ്ട്. ഇത്തരം ഒരു പരാതി ഉയർന്നപ്പോൾ ഭർത്താവിനെ ചേർത്ത് പിടിക്കാൻ കാണിച്ച മനസിനെ കൈയ്യടിക്കുന്നുവെന്നാണ് ചിലരുടെ കമന്റ് ഫോട്ടോ പങ്കുവെച്ചതോടെ ഇതൊന്നും ഏശില്ലെന്ന് വ്യക്തം എന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. ഇന്നത്തെ കാലത്ത് ഒരു മനുഷ്യന്റെ മനോ വീര്യത്തെ തകർക്കാൻ തമ്മിൽ ഉള്ളവർ ഒരു പീഡന പരാതി നൽകിയാൽ മതിയെന്നുള്ള കമന്റുകളും ഉണ്ട്. അതേസമയം ഇത്തരം കമന്റുകളോടൊന്നും സ്നേഹയോ ശ്രീകുമാറോ പ്രതികരിച്ചിട്ടില്ല.
2019 ലാണ് സ്നേഹയും ശ്രീകുമാറും വിവാഹിതരായത്. മഴവിൽ മനോരമയിലെ മറിമായം എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. ഇരുവർക്കും അടുത്തിടെ ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ മകന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളെല്ലാം പങ്കുവെയ്കാറുണ്ട്.
പീഡന പരാതിക്ക് പിന്നാലെ ബിജു സോപാനത്തിന്റേയും സോഷ്യൽ മീഡിയ പേജുകളിലും ചിലർ അധിക്ഷേപിച്ച് കമന്റിടുന്നുണ്ട്. ബിജുവും കമന്റുകളോടും വാർത്തകളോടും മൗനം തുടരുകയാണ്.
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ബിജു സോപാനത്തേയും എസ്പി ശ്രീകുമാറിനേയും ആരാധകർ നെഞ്ചേറ്റിയത്. സീരിയലിൽ ബാലു എന്ന കഥാപാത്രത്തെയാണ് ബിജു സോപാനം അവതരിപ്പിക്കുന്നത്. കുട്ടൻമാൻ എന്ന വേഷമാണ് എസ് പി ശ്രീകുമാർ ചെയ്യുന്നത്.