KeralaNews

അബ്ദുള്ളക്കുട്ടീ മറക്കരുത്, ലക്ഷദ്വീപില്‍ ബി.ജെ.പിക്ക് കിട്ടിയത് വെറും 125 വോട്ടാണ്; എ.പി അബ്ദുള്ളക്കുട്ടിയെ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി: ബി.ജെ.പി ലക്ഷദ്വീപില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്ന അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. ലക്ഷദ്വീപിലെ ദേശസ്നേഹികള്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ ആഹ്വാനം ഏറ്റെടുത്തുവെന്നും ഐഷാ സുല്‍ത്താനയുടെ പ്രസ്താവന രാജ്യദ്രോഹം എന്ന പ്ലക്കാര്‍ഡുമായി വീടുകളില്‍ പ്രതിഷേധിച്ചുവെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഈ പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 2019ല്‍ ലക്ഷദ്വീപില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 125 വോട്ടാണെന്ന് മറക്കരുതെന്ന് എ.പി അബ്ദുള്ളക്കുട്ടിയെ സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2019 തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഖാദര്‍ ഹാജിക്ക് 125 വോട്ടാണ് ലഭിച്ചത്. അതേസമയം നോട്ടയ്ക്ക് 100 വോട്ടും ലഭിച്ചു.

എന്‍സിപി സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് ഫൈസല്‍ പി.പിക്ക് 22851 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി മുഹമ്മദ് ഹംദുള്ള സയിദിന് 22028 വോട്ടുകള്‍ ലഭിച്ചു. ബിജെപിക്ക് ഒട്ടും വേരോട്ടമില്ലാത്ത ലക്ഷദ്വീപില്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമമാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്നതെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വിമര്‍ശനത്തിനിരയായ അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്

ഇന്ന് ലക്ഷദ്വീപിലെ ദേശസ്നേഹികള്‍ ആഖജ സംസ്ഥാന ഘടകത്തിന്റെ ആഹ്വാനം ഏറ്റെടുത്തു പ്രതികരിച്ചു. ഐഷാ സുല്‍ത്താനയുടെ പ്രസ്താവ രാജ്യദ്രോഹം എന്ന പ്ലക്കാര്‍ഡുമായി വീടുകളില്‍ പ്രതിഷേധിച്ചു. ദേശ സ്നേഹ പ്രചോദിതമായ ആ പ്രതിഷേധ സ്വരത്തിന്റെ അലയൊടുങ്ങുന്നതിന് മുമ്പ് കേസ് എടുത്തു. മീഡിയവണ്‍ ചാനലില്‍ ഈ സിമിനാതാരം പറഞ്ഞത് ഇങ്ങനെയാണ് ”ചൈന ലോകത്തിനെതിരെ കോറോണ വൈറസിനെ ഒരു ബയോ വെപ്പണ ആക്കിയത് പോലെ ലക്ഷദ്വീപ് ജനങ്ങള്‍ ക്കെതിരെ അഡ്മിസ്റ്റേറ്റര്‍ ബയോ വെപ്പണ്‍ ഉപയോഗിച്ച് അക്രമിച്ചിരിക്കുന്നു.”

ഈ കുട്ടി ഇത് ച്ചര്‍ച്ചയില്‍ പറഞ്ഞപ്പോള്‍ ങജ മുഹമ്മദ് ഫൈസല്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എം.പിയുടെ നടപടിയും, ചാനല്‍ അവതരകന്റെ നിലപാടും അന്വേഷണ വിധേയമാക്കണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button