30 C
Kottayam
Monday, November 25, 2024

എല്‍.ഡി.എഫ് പിരിച്ചുവിട്ട് സി.പി.ഐ.എം എന്‍.ഡി.എഫില്‍ ലയിക്കുന്നതാണ് ഉചിതം; പരിഹാസവുമായി ശോഭാ സുരേന്ദ്രന്‍

Must read

തിരുവനന്തപുരം: എല്‍.ഡി.എഫ് പിരിച്ചുവിട്ട് സി.പി.ഐ.എം എന്‍.ഡി.എഫില്‍ ലയിക്കുന്നതാണ് ഉചിതമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. നാര്‍ക്കോട്ടിക് ജിഹാദെന്ന ഗുരുതര ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

നേരത്തെ ലവ് ജിഹാദിനെ കുറിച്ച് സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോയത് മറക്കരുതെന്നും ശോഭ പറഞ്ഞു. നാര്‍ക്കോട്ടിക്ക് ജിഹാദ് ചര്‍ച്ചയിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും നിര്‍ജീവമായിരിക്കുകയാണ്. അന്യസംസ്ഥാന പോലീസും എന്‍.ഐ.എയും കേരളത്തില്‍ നിന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടും ചെറുവിരലനാക്കാന്‍ കഴിയാത്ത കേരള പൊലീസിനു വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാന്‍ സിറ്റിംഗ് ജഡ്ജ് അധ്യക്ഷനായി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ പിണറായി വിജയന്‍ തയ്യാറാകണം. അതിന് തയ്യറാകാതെ ഭീകരവാദ ആശയങ്ങളെ താലോലിക്കുന്ന നിലപാട് സ്വീകരിക്കുന്ന സി.പി.ഐ.എം എല്‍.ഡി.എഫ് പിരിച്ചുവിട്ട് എന്‍.ഡി.എഫില്‍ ലയിക്കുന്നതാണ് ഉചിതമെന്നും ശോഭ പറഞ്ഞു.

അതേസമയം, പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപ്പത്രവും രംഗത്തെത്തിയിരുന്നു. മുസ്ലിം തീവ്രവാദികളെ ഭയന്നിട്ടാണ് മുഖ്യമന്ത്രി നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണെന്ന തരത്തില്‍ സംസാരിച്ചതെന്നാണ് ദീപിക പറയുന്നത്.

‘ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുള്ള എഡിറ്റോറിയലായിരുന്നു ദീപിക എഴുതിയിരുന്നത്. ‘അപ്രിയസത്യങ്ങള്‍ പറയരുതെന്നോ’ എന്നായിരുന്നു ഇതിന്റെ തലക്കെട്ട്.

മുഖ്യമന്ത്രിക്ക് അജ്ഞതയാണെന്നാണ് ദീപിക പറയുന്നത്. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്ന തരത്തിലാണ് ദീപികയുടെ എഡിറ്റോറിയല്‍. മുസ്ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗംകൂടി അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. മുഖ്യമന്ത്രി പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ. മാണി തുറന്നുപറയേണ്ടതുണ്ടെന്നും ദീപിക ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നവംബര്‍ 16 ന് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട പതിനൊന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച...

കൊല്ലത്ത് അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവതി കുളത്തിൽ ചാടി മരിച്ചു. കടയ്ക്കൽ ഗവണ്മെന്‍റ് യുപിഎസിലെ അധ്യാപികയായ ശ്രീജയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെ കാഞ്ഞിരത്തിൻമൂടുള്ള വീട്ടിൽ നിന്ന് യുവതി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കൾ നടത്തിയ...

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം: കരാര്‍ ഇല്ലെന്ന് മൊഴി; പോലീസ് രവി ഡിസിയുടെ മൊഴിയെടുത്തു

കൊച്ചി: ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്‍പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുൻ നിശ്ചയിച്ച പ്രകാരം രവി...

ബലാത്സം​ഗ കേസ്: ബാബുരാജ് 10 ദിവസത്തിനുള്ളിൽ കീഴടങ്ങണം; ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശം നൽകി. ജൂനിയർ ആർടിസ്റ്റാണ്...

മുഷ്താഖ് അലി: ത്രില്ലറില്‍ കേരളത്തെ കീഴടക്കി മഹാരാഷ്ട്ര! വിധി നിർണയിച്ച് അവസാനം ഓവർ

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം...

Popular this week