Home-bannerKeralaNews

പൃഥിരാജ് നിങ്ങള്‍ ആരുടെ പക്ഷത്ത്,ചോദ്യങ്ങളുമായി ശോഭ സുരേന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരത്തിനെതിരെ പ്രതികരിച്ചവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ , പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ എന്ന് ശോഭ ചോദിക്കുന്നു

 

ശോഭ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വീരാജ് സുകുമാരൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചില ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം:

നിങ്ങൾ ആരുടെ പക്ഷത്താണ്? ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്കൊപ്പമോ, അതോ നിയമവിധേയ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാരിനൊപ്പമോ?

നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ?നിങ്ങൾ പാർലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യൻ പൗരർക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ ഉറപ്പിനു വിലഅരാജകവാദികൾക്കൊപ്പമോ?

ഈ ചോദ്യങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേർത്താണ് കാണേണ്ടത്. പൃഥ്വിരാജും ഇന്ദ്രജിത്തും പാർവതി തിരുവോത്തും ഉൾപ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയിൽ തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ അഭിനേതാക്കൾക്കും കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ഇനിയും സമയമുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ അറിയാം നിങ്ങളുടെ തിരിച്ചറിവ് എത്രത്തോളമുണ്ടെന്ന്, തിരുത്താൻ നിങ്ങൾ തയ്യാറുണ്ടോ എന്ന്.
കേരളത്തിന് താൽപര്യമുണ്ട് അതറിയാൻ.
സ്വന്തം വീട്ടിൽ നിന്നുത്ഭവിച്ച വിപ്ലവമെന്ന് ജാമിഅ ആൾക്കൂട്ടത്തെ ഗ്ലോറിഫൈ ചെയ്തവരുടെ മനസ്സിൽ ഇപ്പോഴും അതു തന്നെയാണോ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button