28.8 C
Kottayam
Thursday, June 4, 2026

വർഷങ്ങളായി പ്രണയം; മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയതോടെ തൗഫീഖും നേഹയും തമ്മിൽ തർക്കം; ഒടുവിൽ അഞ്ചാം നിലയിൽ നിന്ന് തള്ളിയിട്ടു കൊന്നു,യുവാവ് പിടിയിൽ

Must read

ഡല്‍ഹി: വീടിന്റെ അഞ്ചാം നിലയില്‍നിന്ന് 19-കാരിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. 19-കാരിയായ നേഹയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 26-കാരനും ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശിയുമായ തൗഫീഖിനെയാണ് പോലീസ് പിടികൂടിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അശോക് നഗറിലാണ് ദാരുണ സംഭവം നടന്നത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ തൗഫീഖിനെ ചൊവ്വാഴ്ചയോടെയാണ് പോലീസ് പിടികൂടിയത്. വീടിന് മുകളില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നേഹയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. തിങ്കളാഴ്ചയാണ് സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.

- Advertisement -

ആളെ തിരിച്ചറിയാതിരിക്കുന്നതിനായി ബുര്‍ഖ ധരിച്ചാണ് നേഹയുടെ വീട്ടില്‍ പ്രതി കയറിപ്പറ്റിയത്. ഇയാൾ വീട്ടിലെത്തുന്നതിന്റെയും ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍നിന്ന് പുറത്തുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവരുകയും ചെയ്തു.

- Advertisement -

പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം തൗഫീഖും നേഹയും ഏറെ നാളുകളായി പ്രണയബന്ധത്തിലായിരുന്നു. തൗഫീഖ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ പോകുന്നതറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. വീടിന്റെ അഞ്ചാം നിലയില്‍ നേഹയും തൗഫീഖും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് തൗഫീഖ് നേഹയെ തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് നിഗമനം.

- Advertisement -

പക്ഷെ, പ്രണയബന്ധത്തിന്റെ കാര്യം നേഹയുടെ വീട്ടുകാര്‍ നിഷേധിച്ചു. തൗഫീഖും നേഹയും തമ്മില്‍ പ്രണയമില്ലായിരുന്നെന്നും നേഹ തൗഫീഖിന്റെ കൈയില്‍ രാഖി കെട്ടിയിരുന്നെന്നും നേഹയുടെ വീട്ടുകാര്‍ പറയുന്നു. തൗഫീഖിനെ മൂന്ന് വര്‍ഷമായി പരിചയമുണ്ടെന്നും ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്നും നേഹയുടെ വീട്ടുകാര്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week