24.9 C
Kottayam
Saturday, June 6, 2026

അവസാനമായി വിളിക്കുന്നത് വീട്ടിലേക്ക്; സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നു എന്ന് പറഞ്ഞു; പിന്നീട് വിളിച്ചില്ല; പെണ്‍കുട്ടി അവസാനമായി കണ്ടത് സിഗ്നേച്ചര്‍ ബ്രിഡ്ജ് സമീപം; സിസിടിവി തകരാറിലായത് തിരിച്ചിലിന് വെല്ലുവിളി; വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴ് ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Must read

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുളള ആത്മറാം സനാതന്‍ ധര്‍മ കോളേജിലെ വിദ്യാര്‍ഥിനിയായ ത്രിപുര സ്വദേശി സ്‌നേഹ ദേബ്‌നാഥ് (19) ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ശക്തമാക്കി. സൗത്ത് ത്രിപുരയിലെ സബ്‌റൂം സ്വദേശിനിയായ സ്‌നേഹയെ അഞ്ചുദിവസമായി കാണാനില്ല.

ജൂലായ് 7-നാണ് അവസാനമായി അമ്മയെ ഫോണില്‍ വിളിച്ച് സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്കുപോകുകയാണെന്ന് അറിയിച്ചതെന്നാണ് കുടുംബത്തിന്റെ മൊഴി. രാവിലെ 5.56ന് നടത്തിയ ആ ഫോണ്‍ വിളിയ്ക്ക് ശേഷം 8.45ന് മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫായെന്നും പിന്നീട് പെണ്‍കുട്ടിയുമായി ബന്ധപ്പെടാനാകാത്തതായും കുടുംബം വ്യക്തമാക്കി.

- Advertisement -

സ്‌നേഹയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ നാലുമാസമായി പണമെടുക്കല്‍ ഉണ്ടായിരുന്നില്ലെന്നും വിലപിടിപ്പുള്ള വസ്തുക്കളോ അവശ്യ സാധനങ്ങളോ കൈവശമില്ലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. സുഹൃത്ത് മൊഴിപ്രകാരം, കാണാതായ ദിവസം സ്‌നേഹ എത്തിയില്ലെന്നും പൊലീസ് രേഖപ്പെടുത്തി. ടാക്‌സി ഡ്രൈവര്‍ നല്‍കിയ മൊഴിയനുസരിച്ച്, ഡല്‍ഹി സിഗ്നേച്ചര്‍ ബ്രിഡ്ജ് സമീപമാണ് അവസാനമായി സ്‌നേഹയെ കണ്ടതെന്നാണ് വിവരം. എന്നാല്‍, ഈ പ്രദേശത്തെ ഏകദേശം അറുപതോളം സിസിടിവി ക്യാമറകള്‍ തകരാറിലായിരുന്നതിനാല്‍ ദൃശ്യങ്ങള്‍ ലഭിക്കാത്തത് അന്വേഷണത്തിനു വലിയ വെല്ലുവിളിയാകുന്നു.

- Advertisement -

സംഭവത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയതായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അറിയിച്ചു. പെണ്‍കുട്ടിയെ കുറിച്ച് യാതൊരു വിവരം ലഭിച്ചാലും അതത് പോലീസ് സ്റ്റേഷനിലോ അധികാരികളിലോ അറിയിക്കണമെന്ന് ഡല്‍ഹി പോലീസ് അഭ്യര്‍ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week