തിരുവനന്തപുരം: സിഗരറ്റ് വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ യുവാക്കള്‍ കടയുടമയായ വയോധികയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞു. ഊരുട്ടമ്പലം ഇശലികോട് ദേവി വിലാസത്തില്‍ സരോജിനിയമ്മ(80) യുടെ ഒന്നര പവന് തൂക്കം വരുന്ന മാലയാണ് ബൈക്കിലെത്തിയ സംഘം അപഹരിച്ചത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ഊരുട്ടമ്പലം ഗോവിന്ദമംഗലം റോഡിലൂടെ പലവട്ടം ബൈക്കില്‍ കറങ്ങിയ യുവാക്കള്‍ സരോജിനിയമ്മയുടെ തട്ടുകടയ്ക്ക് മുന്നിലെത്തുകയും പിന്നിലിരുന്നയാള്‍ ഇറങ്ങി സിഗരറ്റ് വാങ്ങുകയുമായിരുന്നു. സിഗരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ ആവശ്യപ്പെട്ടു. സിഗരറ്റിന്റെ പണം വാങ്ങാന്‍ സരോജിനിയമ്മ ശ്രമിക്കുന്നതിനിടെ മാലപൊട്ടിച്ച് കടക്കുകയായിരുന്നു. മാറനല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷ്ടാക്കള്‍ പോയ റോഡരികിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സിഗരറ്റ് വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ സംഘം കടയുടമായാ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News