കൊച്ചി: അഴയില്‍ കിടന്ന ഷര്‍ട്ടെടുത്തിട്ട ഒന്‍പതാം ക്ലാസുകാരന്റെ കണ്‍പോളയില്‍ അണലി കടിച്ചു. കദളിക്കാട് പാറയ്ക്കല്‍ വീട്ടീല്‍ ജസ്റ്റിസിന്റെ മകന്‍ ജിന്‍സനെയാണ് അണലി കടിച്ചത്.കുളി കഴിഞ്ഞ് അഴയില്‍ കിടന്ന ഷര്‍ട്ട് എടുത്തു ധരിച്ചപ്പോള്‍ പാമ്പ് ജിന്‍സന്റെ കണ്‍പോളയില്‍ കടിച്ചു തൂങ്ങുകയായിരുന്നു. മങ്ങിയ വെളിച്ചത്തില്‍ പാമ്പിനെ കണ്ട ജിന്‍സണ്‍ പിടിച്ച് താഴെയിട്ടു. നിലവിളി കേട്ടെത്തിയ അമ്മ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News