28.8 C
Kottayam
Thursday, June 4, 2026

സഞ്ജു പന്തെറിയുന്നു! അശ്വിനോട് വിലയിരുത്താന്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്അ,പൂര്‍വ വീഡിയോ

Must read

ജയ്പൂര്‍: സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). മലയാളി താരം സഞ്ജു സാസണ്‍ (Sanju Samson) ക്യാപ്റ്റനായതുകൊണ്ട് കൂടിയാണത്. മലയാളികളില്‍ മിക്കവരും റോയല്‍സിനെ പിന്തുണക്കുന്നുണ്ട്. പലപ്പോഴും രസകരമായ വീഡിയോയിലൂടെ ആരാധകുടെ ഹൃദയം കീഴടക്കാറുണ്ട് ഫ്രാഞ്ചൈസി.

ഇന്ന് പങ്കുവച്ച വീഡിയോയാണ് ഏറെ വൈറലായിരിക്കുന്നത്. വിക്കറ്റ് കീപ്പറും മുന്‍നിര ബാറ്റ്‌സ്മാനുമായ സഞ്ജു പന്തെറിയുന്ന വീഡിയോയാണത്. അപൂര്‍വങ്ങില്‍ അപൂര്‍വമായിട്ടെ സഞ്ജു പന്തെറിയുന്നത് പുറം ലോകം കണ്ടുകാണൂ. വെള്ള ജേഴ്‌സിയില്‍ ഇറങ്ങിയ സഞ്ജു ഒരു പ്രാദേശിക മത്സരത്തിലാണ് പന്തെറിയുന്നത്. സഞ്ജുവിന്റ ബൗളിംഗ് എങ്ങനെയുണ്ടെന്ന് ഫ്രാഞ്ചൈസി ആര്‍ അശ്വിനോട് ചോദിക്കുന്നുമുണ്ട്. വിഡീയോ കാണാം…

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഫ്‌ളോറിഡയിലാണ് സഞ്ജു. വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) അഞ്ച് ടി20 മത്സങ്ങള്‍ക്കൊപ്പമുള്ള ടീമിനൊപ്പമാണ് താരം. എന്നാല്‍ ആദ്യ മൂന്ന് ടി20യിലും കളിക്കാന്‍ അവസരമുണ്ടായിരുന്നില്ല. നാളെ നടക്കുന്ന നാലാം ടി20യില്‍ അവസരം ലഭിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ശ്രേയസ് അയ്യര്‍ക്ക് പുറത്തേക്കുള്ള വഴി തെളിയും. ദീപക് ഹൂഡ സ്ഥാനം നിലനിര്‍ത്തുന്നതോടെ രവീന്ദ്ര ജഡേജ നാലാം മത്സരത്തിലും പുറത്തിരിക്കും.

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആവേഷ് ഖാന്‍ പുറത്തായേക്കും. പരിക്കിനെ തുടര്‍ന്ന് ആദ്യ മൂന്ന് ടി20 മത്സരങ്ങളും നഷ്ടമായ ഹര്‍ഷല്‍ പട്ടേല്‍ തിരിച്ചെത്തും. ഹര്‍ഷല്‍ വരുന്നത് ബാറ്റിഗ് നിരയേയും സഹായിക്കും.

- Advertisement -

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week