പെരിന്തല്‍മണ്ണ: സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. താഴെക്കോട് മേലേകാപ്പുപറമ്പിലെ പൂന്തൊടി മുനീറിന്റെ മകന്‍ മാസിന്‍ മുഹമ്മദ് (ഏഴ്) ആണ് മരിച്ചത്. പുവ്വത്താണി അല്‍ബിറ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ പത്തരയോടെയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് മാസിന്‍ മുഹമ്മദ് കാല്‍ തെന്നി വീണത്. പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നാട്ടുകല്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞദിവസം അവധി കഴിഞ്ഞ് റിയാദിലേക്ക് തിരികെ പോയ മുനീര്‍ നാട്ടില്‍ തിരിച്ചെത്തി. മാതാവ്: ഷഹന ഷെറിന്‍. സഹോദരി: ഇസ ഫാത്തിമ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


