NationalNews

എംഎൽഎ ഷണ്ഡനാനാണെന്ന്‌ പരാമർശം;ഷർമിള പൊലീസ് കസ്റ്റഡിയിൽ

ഹൈദരാബാദ്‌: ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവിനെതിരെ അപകീർത്തി പരാമർശം നടത്തിയ യുവജന ശ്രമിക റൈതു തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) അധ്യക്ഷ വൈ.എസ്. ഷർമിള കസ്റ്റഡിയിൽ. മഹാബുബാബാദ് എംഎൽഎ ബി.ശങ്കർ നായിക്കിനെതിരെയായിരുന്നു അപകീർത്തി പരാമർശം. മഹാബുബാബാദിൽനിന്ന് കസ്റ്റഡിയിൽ എടുത്ത ഷർമിളയെ തെലങ്കാന പൊലീസ് ഹൈദരാബാദിലേക്കു മാറ്റി. ഐപിസി 504 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

മഹാബുബാബാദിലെ ഒരു പൊതു യോഗത്തിൽ വച്ചാണ് എംഎൽഎ ധാരാളം വാഗ്ദാനങ്ങള്‍ നടത്തിയെങ്കിലും ഒന്നും നടപ്പാക്കിയിട്ടില്ലെന്നു പറഞ്ഞ് അപകീർത്തി പരാമർശം നടത്തിയത്. ‘‘നിങ്ങൾ ജനങ്ങൾക്ക് അനേകം വാഗ്ദാനങ്ങൾ നൽകി. പക്ഷേ, ഒന്നും യാഥാർഥ്യമായില്ല. നിങ്ങൾ നൽകുന്ന വാഗ്ദാനങ്ങൾ യാഥാർഥ്യമായില്ലെങ്കിൽ മനസ്സിലാകുന്നത് നിങ്ങളൊരു ഷണ്ഡനാണെന്നാണ്’’ – ശനിയാഴ്ച നടന്ന യോഗത്തിൽ അവർ പറഞ്ഞു.

ഇതിനു പിന്നാലെ ബിആർഎസ് ഷർമിളയ്ക്കെതിരെ പ്രതിഷേധ ധർണ നടത്തിയിരുന്നു. ‘ഗോ ബാക്ക് ഷർമിള’ മുദ്രാവാക്യം വിളികളും ബാനറുകളും മറ്റുമായി പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങുകയും ചെയ്തു.

ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ ഷർമിള തെലങ്കാനയിൽ പാർട്ടി വളർത്താനായുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായുള്ള പദയാത്രയിലായിരുന്നു പരാമർശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button