24.9 C
Kottayam
Friday, June 5, 2026

സുമതി വളവില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

Must read

തിരുവനന്തപുരം: സുമതി വളവിലെ വനത്തില്‍ പ്രതിയെ തിരഞ്ഞ് ഇറങ്ങിയ പോലീസ് അജ്ഞാതന്റെ അസ്ഥികൂടം കണ്ടെടുത്തു. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതി വളവിലാണ് വീണ്ടും അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. വനത്തിനുള്ളില്‍ മരത്തില്‍ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കണ്ടത്. മൃതദേഹത്തിന് ഏതാണ്ട് മൂന്ന് മാസത്തോളം പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു.

ഭരതന്നൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരഞ്ഞ് വനമേഖലയില്‍ എത്തിയ പോലീസ് സംഘമാണ് അസ്ഥികൂടം കണ്ടെത്തിയത്. വലിയമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ വൃദ്ധന്റെ മൃതദേഹമാണോ ഇതെന്ന് പൊലീസിന് സംശയമുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു വലിയമല സ്വദേശിയുടെ ഫോണ്‍ നമ്പറും പോലീസ് കണ്ടെത്തി. അസ്ഥികൂടം പാലോട് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ആളുടേത് ആകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

അത്മഹത്യ ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഡിഎന്‍എ പരിശോധനകളും മറ്റും നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു എന്ന് പാങ്ങോട് പോലീസ് പറഞ്ഞു. സുമതി വളവില്‍ വനത്തിനുള്ളില്‍ അഞ്ജാത മൃതദേഹങ്ങള്‍ കാണപ്പെടുന്നത് പതിവാണ്. സംഭവത്തില്‍ പാങ്ങോട് പോലീസ് അന്വേക്ഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week